ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലും ഹിമാചല്‍ പ്രദേശിലും മേഘസ്ഫോടനത്തെ തുടര്‍ന്ന് അതീവ ജാഗ്രത...നിരവധി വീടുകള്‍ ഒലിച്ചുപോയി, മന്ദാകിനി നദിയിലെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു, ഇരുന്നൂറോളം തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സൂചന
ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലും ഹിമാചല്‍ പ്രദേശിലും മേഘസ്ഫോടനത്തെ തുടര്‍ന്ന് അതീവ ജാഗ്രത...നിരവധി വീടുകള്‍ ഒലിച്ചുപോയി, മന്ദാകിനി നദിയിലെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു, ഇരുന്നൂറോളം തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സൂചന
ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്. നൗതര്‍ തോടിന് സമീപത്തെ ഭക്ഷണശാലയും കലുങ്കും ഒലിച്ചുപോയതിന് പിന്നാലെയായിരുന്നു മരണം. പ്രദേശത്തെ നിരവധി വീടുകള്‍ ഒലിച്ചുപോയി.
പെട്ടെന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് മന്ദാകിനി നദിയിലെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. ഇരുന്നൂറോളം തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സൂചനകളുള്ളത്.
ഷിംലയിലെ സമേജ് ഖഡില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു. നിരവധി വീടുകള്‍ തകര്‍ന്നനിലയിലാണ്. ഒരു കെട്ടിടം തകര്‍ന്ന് അപ്പാടെ കുളുവിലെ പാര്‍വതി നദിയില്‍ ഒഴുകിപ്പോയി. കുളു, സോളന്‍, സിര്‍മൗര്‍, ഷിംല, കിന്നൗര്‍ ജില്ലകളിലെ മണ്ണിടിച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കേദാര്‍നാഥില്‍ ഭിം ബാലി അരുവിക്ക് സമീപം മണ്ണിടിഞ്ഞ് നടപ്പാതയുടെ 25 മീറ്ററോളം തകര്‍ന്നു. പാത താല്‍ക്കാലികമായി അടച്ചതോടെയാണ് ഭിം ബാലിയില്‍ 200 ഓളം തീര്‍ഥാടകര്‍ കുടുങ്ങിയത്. സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആര്‍എഫ്), പൊലീസും സംഭവ സ്ഥലത്തെത്തി. മന്ദാകിനി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഗൗരികുണ്ഡ് ക്ഷേത്രത്തില്‍ നിന്ന് അധികൃതര്‍ തീര്‍ത്ഥാടകരെ ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പോലീസ്, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അത്യാഹിത വിഭാഗങ്ങള്‍ അതീവ ജാഗ്രതയിലാണ്.
"
https://www.facebook.com/Malayalivartha