ഡല്‍ഹിയില്‍ വെള്ളക്കെട്ടുള്ള അഴുക്കുചാലില്‍ തെന്നിവീണ് സ്ത്രീയും കുഞ്ഞിനും ദാരുണാന്ത്യം
ഡല്‍ഹിയില്‍ വെള്ളക്കെട്ടുള്ള അഴുക്കുചാലില്‍ തെന്നിവീണ് സ്ത്രീയും കുഞ്ഞിനും ദാരുണാന്ത്യം. മഴക്കെടുതിയില്‍ ഡല്‍ഹിയില്‍ രണ്ട് പേരും ഗുരുഗ്രാമില്‍ മൂന്ന് പേരും ഗ്രേറ്റര്‍ നോയിഡയില്‍ രണ്ട് പേരുമാണ് മരിച്ചത്.
ഡല്‍ഹിയില്‍ കനത്ത മഴയില്‍ മരണം ഏഴായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ സ്‌കൂളുകള്‍ക്കും അവധി നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കി വീടുകളില്‍ കഴിയാനാണ് നിര്‍ദേശം.
ഡല്‍ഹിയില്‍ വെള്ളക്കെട്ടുള്ള അഴുക്കുചാലില്‍ തെന്നിവീണ് സ്ത്രീയും കുഞ്ഞും മുങ്ങിമരിക്കുകയായിരുന്നു. ഗാസിപൂര്‍ മേഖലയിലാണ് സംഭവം നടന്നത്. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെ 22 വയസ്സുള്ള തനൂജയും മൂന്ന് വയസ്സുള്ള മകനുമാണ് ദാരുണാന്ത്യം സംഭവിച്ചത്.
ആറടി വീതിയില്‍ 15 അടി താഴ്ചയുള്ള നിര്‍മാണം നടക്കുന്ന ഓടയിലാണ് അമ്മയും കുഞ്ഞും വീണത്. ഗുരുഗ്രാമില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈ ടെന്‍ഷന്‍ കമ്പിയില്‍ തട്ടി മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ ദാദ്രി മേഖലയില്‍ മതില്‍ ഇടിഞ്ഞുവീണാണ് രണ്ട് പേര്‍ മരിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന പത്തോളം വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയുണ്ടായി.
"
https://www.facebook.com/Malayalivartha