ഉത്തരാഖണ്ഡിലെ കേദാർനാഥിലും ഹിമാചൽ പ്രദേശിലെ ഷിംലയിലും മേഘവിസ്ഫോടനം; രണ്ട് പേർ മരിച്ചു
ഉത്തരാഖണ്ഡിലെ കേദാർനാഥിലും ഹിമാചൽ പ്രദേശിലെ ഷിംലയിലെ സമേജ് ഖഡിലും മേഘവിസ്ഫോടനത്തെ തുടർന്ന് അതീവ ജാഗ്രത. ഉത്തരാഖണ്ഡിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് മണ്ണിടിച്ചിൽ. രണ്ട് പേർ മരിച്ചു. നൗതർ തോടിന് സമീപത്തെ ഭക്ഷണശാലയും കലുങ്കും ഒലിച്ചുപോയി. പിന്നാലെയായിരുന്നു മരണം.
പ്രദേശത്തെ നിരവധി വീടുകൾ ഒലിച്ചുപോയി. പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന് മന്ദാകിനി നദിയിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. ഇരുന്നൂറോളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. ഒരാൾക്ക് പരിക്കേറ്റു. 20-ഓളം പേരെ കാണാതായി. നിരവധി വീടുകളും 25 മീറ്ററോളം റോഡും ഒലിച്ച് പോയി. മേഘവിസ്ഫോടനം ഉണ്ടായത് കേദാര്‍നാഥ് യാത്രയുടെ പാതയിലുളള ഭിംബാലിയിലാണ്. പാത താൽക്കാലികമായി അടച്ചു.
https://www.facebook.com/Malayalivartha