രാജ്യം കണ്ടതിൽ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടിലേത്; ഇത്രയും ദൂരത്തിലും വ്യാപ്തിയിലും വലിയ അളവിൽ പ്രദേശങ്ങൾ മണ്ണിനടിയിലാകുന്നത് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല; നെഞ്ച് പൊട്ടി സൈന്യത്തിന്റെ കേരള - കർണാടക ചുമതലയുള്ള മേജർ ജനറൽ വിനോദ് മാത്യു
രാജ്യം കണ്ടതിൽ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടിലേതെന്ന് സൈന്യത്തിന്റെ കേരള - കർണാടക ചുമതലയുള്ള മേജർ ജനറൽ വിനോദ് മാത്യു പ്രതികരിച്ചിരിക്കുന്നു .
ഇത്രയും ദൂരത്തിലും വ്യാപ്തിയിലും വലിയ അളവിൽ പ്രദേശങ്ങൾ മണ്ണിനടിയിലാകുന്നത് ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു . ഉത്തരാഖണ്ഡിലടക്കം രക്ഷാപ്രവർത്തനം നടത്തിയിട്ടുള്ള സംഘം, ഇത്രയും വ്യാപ്തിയിൽ മൂന്ന് വലിയ പ്രദേശങ്ങൾ പ്രകൃതിദുരന്തത്തിന് ഇരയായതും ഇത്രയും മനുഷ്യർ മരണപ്പെടുന്നതും ആദ്യമായാണെന്നും പറയുകയാണ്.
ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി ഉണ്ടാക്കി. സൈന്യം പതറാതെ മുന്നിൽനിന്ന് നയിച്ചു. ഉരുൾപ്പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തുനിന്ന്, മുമ്പേ ആളുകളെ മാറ്റിപ്പാർപ്പിരുന്നു. എന്നാൽ 20 പേർ അവിടെ കുടുങ്ങി . ഇവിടേക്ക് എത്തിചേരുന്നതും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതും ശ്രമകരമായ ദൗത്യമായിരുന്നു.
https://www.facebook.com/Malayalivartha