ഹിമാചൽ പ്രദേശിൽ കനത്ത മഴയും മേഘവിസ്‌ഫോടനവും; സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ സംസ്ഥാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു
ഹിമാചൽ പ്രദേശിൽ കനത്ത മഴയും മേഘവിസ്‌ഫോടനവും ഉണ്ടായ സാഹചര്യത്തിൽ , ഇന്ത്യൻ സൈന്യം , സംസ്ഥാന ഭരണകൂടം, അഗ്നിശമന സേന, NDRF , SDRF എന്നി സംഘങ്ങളെ രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചു . വിവിധ വകുപ്പുകളിൽനിന്നായി എട്ട് സംഘങ്ങളാണ് സംസ്ഥാനത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. ദുരിതബാധിതർ നേരിടുന്ന അസൗകര്യങ്ങൾ കുറയ്ക്കുന്നതിനായി ബെയ്‌ലി പാലങ്ങൾ നിർമ്മിച്ചു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ ഹിമാചൽ പ്രദേശിലെ കുളുവിൽ ബിയാസ് നദി പ്രക്ഷുബ്ധമായി ഒഴുകുന്നത് ശ്രദ്ധേയമാണ് . അതിനിടെ, ഹിമാചൽ മുഖ്യമന്ത്രി താക്കൂർ സുഖ്‌വീന്ദർ സിംഗ് സുഖു , സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അഞ്ച് മേഘ സ്‌ഫോടനങ്ങളും കനത്ത മഴയും കാരണം ഉണ്ടായ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ സംസ്ഥാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു .
സംസ്ഥാന ആസ്ഥാനത്ത് എത്തിയ റിപ്പോർട്ടുകൾ പ്രകാരം കുളു ജില്ലയിൽ മൂന്നും മാണ്ഡി, ഷിംല ജില്ലകളിൽ ഓരോന്നും വീതവും മേഘസ്‌ഫോടനങ്ങൾ ഉണ്ടായി. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായും അമ്പതിലധികം പേരെ കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മേഘവിസ്ഫോടനവും കനത്ത മഴയും കാരണം കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ അഞ്ച് റോഡുകളും ഒരു ദേശീയ പാതയും തടസ്സപ്പെട്ടതായും മൂന്ന് പാലങ്ങൾ തകർന്നതായും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha