അസാധാരണമായ പ്രകടനം! പാരിസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ വെങ്കലം നേടിയ സ്വപ്നിൽ കുസാലെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പാരിസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ വെങ്കലം നേടിയ സ്വപ്നിൽ കുസാലെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പ്;
“സ്വപ്നിൽ കുസാലെയുടെ അസാധാരണ പ്രകടനം! 2024ലെ പാരിസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ വെങ്കല മെഡൽ നേടിയതിന് അഭിനന്ദനങ്ങൾ.സവിശേഷമായ പ്രകടനം കാഴ്ച വച്ചു .
എന്തുകൊണ്ടെന്നാൽ, അദ്ദേഹം മികച്ച രീതിയിൽ തിരിച്ചുവരവു നടത്തുകയും പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഈ വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ കായികതാരം കൂടിയാണ് അദ്ദേഹം. ഓരോ ഇന്ത്യക്കാരനും ആഹ്ലാദിക്കുകയാണ് എന്നും പ്രധാനമന്ത്രി കുറിച്ചു.
https://www.facebook.com/Malayalivartha