ദമനില്‍ കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങി തിരകളില്‍ പെട്ട് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതശരീരം കണ്ടെത്തി
ദമനില്‍ കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങി തിരകളില്‍ പെട്ട് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതശരീരം കണ്ടെത്തി
ദമന്‍ സമാജം അംഗം പന്തളം സ്വദേശി മുരളീധരന് നായരുടെയും പ്രീതയുടേയും മകനായ അശ്വിന് മുരളിയെയാണ് (20) ഞായറാഴ്ച ഉച്ചക്ക് സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കുന്നതിനിടെ കാണാതായത്.
കടലില്‍ തിരകളില്‍ പെട്ട അശ്വിനെ കാണാതായത് മുതല്‍ രക്ഷാ പ്രവര്‍ത്തകരും, മുങ്ങല്‍ വിദഗ്ധരും തെരച്ചില്‍ നടത്തിയെങ്കിലും ഇപ്പോഴാണ് അശ്വിന്റെ മൃതശരീരം കണ്ടെത്താനായി കഴിഞ്ഞത്.
സില്‍വാസ്സ എസ് എസ് ആര് കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് അശ്വിന്. ദമനിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയാണ് മുരളീധരന് നായര്‍. പത്തനംതിട്ട ജില്ലയിലെ കീരകുഴിയില് തടത്തില്‍ വിള വടക്കേതില്‍ കുടുംബാംഗമാണ്. ഒരു സഹോദരിയുണ്ട്.
"
https://www.facebook.com/Malayalivartha