അര്‍ജുനായുള്ള തെരച്ചില്‍ ഇന്ന് രാവിലെ മുതല്‍ ഗംഗാവലി പുഴയില്‍ ആരംഭിക്കും....മത്സ്യത്തൊഴിലാളിയായ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള സംഘം, എന്‍ഡിആര്‍എഫ് , എസ്ഡിആര്‍എഫ് എന്നിവ സംയുക്തമായാണ് തെരച്ചില്‍

നാവികസേനയും തെരച്ചിലില്‍ പങ്കെടുക്കുന്നതാണ്. കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കില്‍ മാത്രമേ നാവികസേനയുടെ ഡൈവിംഗ് സംഘം പുഴയിലിറങ്ങി മുങ്ങി പരിശോധന നടത്തുകയുള്ളൂ.
നാവിക സേനാംഗങ്ങളെ സഹായിക്കാനായി കരസേനയുടെ ചെറു ഹെലികോപ്റ്റര്‍ തെരച്ചിലിന് എത്തും. ഇന്നലെ ഈശ്വര്‍ മല്‍പെ നടത്തിയ തെരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കര്‍ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ടായിരുന്നു.
ഗംഗാവലി പുഴയിലെ ഒഴുക്കിന്റെ ശക്തി കുറഞ്ഞതിനാല്‍ തെരച്ചില്‍ എളുപ്പമാകുമെന്നാണ് ഈശ്വര്‍ മല്‍പെ വിലയിരുത്തുന്നത്.
അതേസമയം മുണ്ടക്കൈയ്ക്കടുത്ത് ചെമ്പ്രമലയടിവാരത്ത് തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് 250ഓളം കുടുംബങ്ങളെ മൂന്നു ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. എരുമക്കൊല്ലി താഴെ 22,മേലെ 22,പുഴമൂല, എരുമക്കൊല്ലി ഡിവിഷന്‍ 2 പ്രദേശങ്ങളിലുള്ള കുടുംബങ്ങളെയാണ് മാറ്റിയത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വീടുകളിലേക്ക് മടങ്ങരുതെന്നാണ് നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha