മദ്യനയകേസില്‍ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍....
മദ്യനയകേസില്‍ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍....
ഡല്‍ഹി ഹൈകോടതിയുടെ ആഗസ്റ്റ് അഞ്ചിലെ വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ കെജ്രിവാള്‍ നല്‍കിയ ഹര്‍ജികള്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക.
ദീര്‍ഘകാലം തടവില്‍ കഴിയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന മനീഷ് സിസോദിയയുടെ കേസിലെ സുപ്രീംകോടതിയുടെ നിരീക്ഷണം ചൂണ്ടിക്കാട്ടിയാണ് കെജ്രിവാള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. മനീഷ് സിസോദിയയെ വിട്ടയച്ച വിധി തനിക്കും ബാധകമാണെന്നും കെജ്രിവാള്‍ ഹര്‍ജിയില്‍ പറയുന്നു.
സി.ബി.ഐയും ഇ.ഡിയും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് കെജ്രിവാള്‍ കോടതിയെ സമീപിച്ചത്.
"
https://www.facebook.com/Malayalivartha