പ്രതീക്ഷയോടെ.... നാവികസേന മുറിച്ചുനല്കിയ കയര്‍ത്തുമ്പ് അര്ജുന് ഓടിച്ച ലോറിയില്‍ മരത്തടികള്‍ ബന്ധിക്കാന്‍ ഉപയോഗിച്ചതാണെന്ന് ഉടമ മനാഫ് , തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ ബോട്ടുകള്‍ ഷിരൂരില്‍ എത്തുമെന്ന് പ്രതീക്ഷ
പ്രതീക്ഷയോടെ.... നാവികസേന മുറിച്ചുനല്കിയ കയര്‍ത്തുമ്പ് അര്ജുന് ഓടിച്ച ലോറിയില്‍ മരത്തടികള്‍ ബന്ധിക്കാന്‍ ഉപയോഗിച്ചതാണെന്ന് ഉടമ മനാഫ് , തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ ബോട്ടുകള്‍ ഷിരൂരില്‍ എത്തുമെന്ന് പ്രതീക്ഷ.
ബുധനാഴ്ച പകല്‍ മുഴുവന്‍ തുടര്‍ന്ന ഷിരൂരിലെ തിരച്ചിലിനൊടുവില്‍ ഗംഗാവാലി പുഴയില്‍നിന്ന് ലോറിയിലെ കയറും വാഹനങ്ങളുടെ ലോഹഭാഗങ്ങളും വീണ്ടെടുത്തു. ഗംഗാവാലി പുഴയില്‍ അടിഞ്ഞുകൂടിയ മണ്ണില്‍ പൂണ്ടുകിടന്ന കയറാണ് രണ്ടാം ദിന ദൗത്യത്തില്‍ പ്രതീക്ഷയായി കണ്ടെത്തിയത്. നാവികസേന മുറിച്ചുനല്കിയ കയര്‍ത്തുമ്പ് അര്ജുന് ഓടിച്ച ലോറിയില്‍ മരത്തടികള്‍ ബന്ധിക്കാന്‍ ഉപയോഗിച്ചതാണെന്ന് തിരിച്ചറിഞ്ഞ് ഉടമ മനാഫ്.
കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ മൂന്നുപേർക്കായുള്ള തിരച്ചിലിൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും സംഘവും, നാവികസേന, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പ്രകൃതി ദുരന്ത നിവാരണ സേന എന്നിവർ പങ്കാളികളായി.
മണ്ണിടിച്ചിലില്‍ മരിച്ച ലക്ഷ്മണ നായ്കിന്റെ ഹോട്ടല്‍ സ്ഥിതി ചെയ്തിരുന്ന ഭാഗത്തുനിന്നാണ് കയര്‍ കിട്ടിയത്. മരക്കുറ്റികള്‍, വൈദ്യുതി ലൈന്‍ കഷ്ണങ്ങള്‍, വാഹനത്തിന്റെ ഷാക്കിള് സ്ക്രൂ പിന്, സ്പയര്‍ ഗിയര്‍, മറ്റു ലോഹ ഭാഗങ്ങള്‍ എന്നിവയും കണ്ടെത്തി. ലോഹഭാഗങ്ങള്‍ക്ക് തന്റെ ലോറിയെക്കാള്‍ പഴക്കമുണ്ടെന്ന് മനാഫ് .എട്ട് നോട്സ് വരെ എത്തിയിരുന്ന ഗംഗാവാലി നദിയിലെ അടിയൊഴുക്ക് നിലവില്‍ രണ്ട് നോട്സാണ്. മണല്‍തിട്ടകള്‍ നീക്കിയുള്ള തിരച്ചിലിലൂടെ മാത്രമേ ദൗത്യം വിജയിക്കൂയെന്നാണ് ഉത്തര കന്നട ജില്ല ഭരണകൂടത്തിന്റെ നിഗമനം.
അതേസമയംഗോവ സര്‍ക്കാര്‍ ഡ്രഡ്ജര്‍ ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കിയതായും അതിനായി ചില നടപടി ക്രമങ്ങള്‍ ആവശ്യമാണെന്നും സതീഷ് കൃഷ്ണ സെയ്ല് എം.എല്‍.എ . അവ പൂര്‍ത്തിയാവുന്ന മുറക്ക് തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ ബോട്ടുകള്‍ ഷിരൂരില്‍ എത്തുമെന്നാണ് പ്രതീക്ഷ.
"
https://www.facebook.com/Malayalivartha