പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 26ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും....
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 26ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. സെപ്തംബര്‍ 24 മുതല്‍ 30 വരെ ന്യൂയോര്‍ക്കിലാണ് ഐക്യരാഷ്ട്ര സഭയുടെ 79ാമത് പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
അടുത്ത മാസം 22ന് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹവുമായുള്ള പ്രത്യേക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ നടക്കുന്ന പരിപാടിയില്‍ പതിനായിരത്തോളം പ്രവാസികള്‍ പങ്കെടുക്കുമെന്നാണ് സൂചനകളുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥികളുമായുള്ള രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ മോദി ഒഴിവാക്കുന്നതാണ്.
"
https://www.facebook.com/Malayalivartha