കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറുടെ മരണം.... രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഐഎംഎ... ശനിയാഴ്ച രാവിലെ 6 മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക്
കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഐഎംഎ. ശനിയാഴ്ച രാവിലെ 6 മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക് പ്രതിഷേധം നടത്തുക. അവശ്യ സര്‍വീസുകളെ ഒഴികെ എല്ലാവരും ജോലി മുടക്കി പ്രതിഷേധിക്കും എന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്.
ആശുപത്രി അര്‍ദ്ധരാത്രി അക്രമികള്‍ അടിച്ചു തകര്‍ത്തനിലയിലാണ്. സമരക്കാരെ മര്‍ദ്ദിച്ച അക്രമികള്‍ പോലീസിനെയും കൈയേറ്റം ചെയ്തു.. ഏഴ് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. സിബിഐ സംഘം ആശുപത്രിയില്‍ പരിശോധന നടത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha