കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിന് നേരെ ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണം...സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി...
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ആണ് നടക്കുന്നത്. സർക്കാരിനെതിരെയാണ് പ്രതിഷേധം ഇപ്പോൾ നടക്കുന്നത്. ഈ ഒരു വേളയിൽ കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിന് നേരെ ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി. സർക്കാർ സംവിധാനത്തിന്റെ സമ്പൂർണ പരാജയമാണ് കഴിഞ്ഞ ദിവസം കാണാനായതെന്ന് കോടതി വിമർശിച്ചു. ആക്രമണം സംബന്ധിച്ച് തുടര്‍ച്ചയായി മെയിലുകളിലൂടെ ഉൾപ്പെടെ പരാതി ലഭിച്ചുവെന്നും, അതിനാലാണ് കേസ് ഇന്ന് അടിയന്തരമായി പരിഗണിക്കാനെടുത്തതെന്നും കോടതി വ്യക്തമാക്കി.
ആശുപത്രിയിൽ എന്താണ് സംഭവിച്ചത് എന്നത് വ്യക്തമാക്കണമെന്നാണ് കോടതി ആദ്യം ആവശ്യപ്പെട്ടത്. ഏഴായിരത്തോളം ആളുകൾ കൂട്ടമായാണ് ആശുപത്രിയിലേക്ക് എത്തിയതെന്നും, പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റുവെന്നും പൊലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നുവെന്നും ഇവിടേക്ക് അക്രമികൾക്ക് കടക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് സംസ്ഥാനത്തിന്റെ വാദം. തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയാണ് അക്രമികൾ എത്തിയതെന്ന വാദം തള്ളിക്കൊണ്ടായിരുന്നു വിശദീകരണം.എന്നാൽ ഇൗ അവസരത്തില്‍ ഇത്തരമൊരു പ്രതിഷേധത്തിന് അനുമതി നൽകിയതിന് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
https://www.facebook.com/Malayalivartha