ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനും ഭീംസെന്‍ സ്റ്റേഷനും ഇടയില്‍ സബര്‍മതി എക്സ്പ്രസ് പാളം തെറ്റി.... ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനും ഭീംസെന്‍ സ്റ്റേഷനും ഇടയില്‍ സബര്‍മതി എക്സ്പ്രസ് പാളം തെറ്റി.... ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ട്രെയിനിന്റെ 20 കോച്ചുകളെങ്കിലും പാളം തെറ്റിയതായാണ് റിപ്പോര്‍ട്ടുകളുള്ളത്.
ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ട്രെയിനിന്റെ മുന്‍ഭാ?ഗം പാറകളില്‍ തട്ടി കേടായതായി ലോക്കോ പൈലറ്റ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഏഴ് ട്രെയിനുകള്‍ റദ്ദാക്കിയതായും മൂന്നെണ്ണം വഴിതിരിച്ചുവിട്ടതായും റെയില്‍വേ അറിയിച്ചു. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായും റെയില്‍വേ.
എട്ട് കോച്ചുകളുള്ള മെമു ട്രെയിന്‍ കാണ്‍പൂരില്‍ നിന്ന് അപകടസ്ഥലത്തേക്ക് യാത്രക്കാരെ കൊണ്ടുവരാനായി പുറപ്പെട്ടുവെന്ന് റെയില്‍വേ നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ സോണ്‍ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ (സിപിആര്‍ഒ) .ബസുകള്‍ സ്ഥലത്തെത്തി യാത്രക്കാരെ കാണ്‍പൂരിലേക്ക് കയറ്റി. സംഭവം പരിശോധിക്കുകയാണെന്ന് റെയില്‍വേ മന്ത്രി .
"
https://www.facebook.com/Malayalivartha