വെടിനിർത്തൽ ചർച്ചകളുടെ പുരോഗതിയെക്കുറിച്ച് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറയുന്നത്.....
വെടിനിർത്തൽ ചർച്ചകളുടെ പുരോഗതിയെക്കുറിച്ച് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറയുന്നത് ഇങ്ങിനെ. പോസിറ്റീവായി തന്നെയാണ് കാര്യങ്ങളേ സമീപിക്കുന്നത്. ശുഭാപ്തി വിശ്വാസം ഉണ്ട്. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി ഇറാൻ നേതാക്കളുമായി പ്രത്യേകം ചർച്ചയും നറ്റത്തി
ഖത്തർ, ഈജിപ്ത്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങൾ മധ്യസ്ഥന്മാരുടെ റോളിൽ ആണ്. ഇറാൻ-ഹമാസ് – ഇസ്രായേൽ എന്നിവരാണ് പ്രശനക്കാരായി ചർച്ചയിൽ ഉള്ളത്. ഇസ്രയേലിനെ ആക്രമിക്കാനുള്ള ഹിസ്ബുള്ളയുടെ നീക്കങ്ങൾ ചർച്ച നടക്കുമ്പോൾ ഉണ്ടാകരുത് എന്നും ഖത്തർ വ്യക്തമാക്കി. ഇസ്രയേലിനെ ആക്രമിക്കാനുള്ള മുൻ തീരുമാനമനുസരിച്ച് ഹിസ്ബുള്ള ഇപ്പോൾ നടപടിയെടുക്കുന്നതിൽ നിന്ന് പിന്മാറിയതായി മധ്യസ്ഥ രാജ്യങ്ങളിലൊന്നായ ഖത്തർ പറയുന്നു. നിന്നുള്ള ഉദ്യോഗസ്ഥർ ഫോണിൽ ഹിസ്ബുള്ള നേതൃത്വവുമായി സംസാരിച്ചു എന്നും അറിയിച്ചു.
ഖത്തർ തലസ്ഥാനത്ത് രാത്രി തങ്ങുന്നത് സംബന്ധിച്ച് ഇസ്രായേൽ സംഘം ആശങ്കയും സുരക്ഷാ ഭീഷണിയും ഉന്നയിച്ചു. രാത്രി ഖത്തറിൽ തങ്ങാൻ ആവില്ലെന്ന് ഇസ്രായേൽ സംഘം അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ രാത്രി ഇസ്രായേൽ സംഘം ഖത്തറിനു പുറത്തേക്ക് പോകും എന്നും അറിയുന്നു. ഖത്തർ തലസ്ഥാനത്ത് രാത്രി തങ്ങുന്നത് സംബന്ധിച്ച് സുരക്ഷാ ആശങ്കകൾക്കിടയിലും വെള്ളിയാഴ്ച ചർച്ചകൾ പുനരാരംഭിക്കുന്നതുവരെ ദോഹയിൽ തുടരാനുള്ള അൽ – താനിയുടെ വാഗ്ദാനത്തിൽ ഇസ്രായേൽ നിലപാട് എടുത്തു കഴിഞ്ഞു. ഖത്തറിൽ അമേരിക്കൻ, ഇറാനിയൻ, ഇസ്രായേൽ രാജ്യങ്ങളുടെ സുരക്ഷാ സേന അവരുടെ രാജ്യങ്ങളിലേ സംഘങ്ങൾക്ക് പ്രത്യേക കാവൽ തുടരുന്നുണ്ട്.
ഇതിനിടെ ഖത്തറിൽ നടക്കുന്ന ചർച്ചകളിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് പ്രതികരിച്ചു. കഴിഞ്ഞ മാസം ഫ്ലോറിഡയിലെ മാർ-എ-ലാഗോ ഗോൾഫ് ക്ലബ്ബിൽ വച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തിയതിന് ശേഷം താൻ അവരുമായി സംസാരിച്ചിട്ടില്ലെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വെടിനിർത്തൽ കരാറിൽ ഏർപ്പെടരുതെന്ന് നെതന്യാഹുവിനെ പ്രോത്സാഹിപ്പിച്ചോ എന്ന ചോദ്യത്തിന്, താൻ ചെയ്തിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ ഞാൻ ഇസ്രായേലിനെ പ്രേരിപ്പിച്ചു എന്നും ട്രമ്പ് പറഞ്ഞു. ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നു എന്നും ഇസ്രായേൽ ഈ യുദ്ധത്തിൽ ഗാസയിൽ ജയിച്ചതായും ട്രമ്പ് പറഞ്ഞു
ഇതിനിടെ ഖത്തർ തലസ്ഥാനമായ ദോഹയിൽ പുതിയ റൗണ്ട് ഗാസ വെടിനിർത്തൽ ചർച്ചകൾ നടക്കുകയാണെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രായേൽ ചാര മേധാവി അതായത് മൊസാദിന്റെ തലവൻ ചർച്ചയിൽ ഉണ്ട്. ഉചിതമായ തീരുമാനം മൊസാദ് സ്വീകരിക്കും എന്നും വ്യക്തമാക്കി. അടച്ചിട്ട മുറികളിൽ ആണ് പല റൗണ്ട് ചർച്ചകൾ നടക്കുന്നത്. ഇതിനിടെ 10 മാസത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവിൽ പലസ്തീൻ എൻക്ലേവിൽ മരിച്ചവരുടെ എണ്ണം 40,000 കവിഞ്ഞതായി ഗാസ ആരോഗ്യ ഉദ്യോഗസ്ഥർ പ്രത്യേകം റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha