ഒരു ഭാഗത്ത് ഇറാനും ഹിസ്ബുല്ലയും ഹൂതിയും ചേർന്ന സഖ്യം ഇസ്രയേലിനെ ആക്രമിക്കാൻ പടയൊരുക്കം നടത്തുന്നു.... പിന്തുണയായി റഷ്യയും ചൈനയും.... മറുഭാഗത്ത് ഇസ്രയേൽ ആയുധ ശേഖരം വർധിപ്പിക്കുന്നു
ഒരു ഭാഗത്ത് ഇറാനും ഹിസ്ബുല്ലയും ഹൂതിയും ചേർന്ന സഖ്യം ഇസ്രയേലിനെ ആക്രമിക്കാൻ പടയൊരുക്കം നടത്തുന്നു. പിന്തുണയായി റഷ്യയും ചൈനയും. മറുഭാഗത്ത് ഇസ്രയേൽ ആയുധ ശേഖരം വർധിപ്പിക്കുന്നു. ഏതു സമയവും യുദ്ധത്തിനു തയാറാവാൻ ഒരുങ്ങുന്നു. ഇസ്രയേലിനെ സഹായിക്കാനും ഇറാനെ പ്രതിരോധിക്കാനുമായി യുഎസും രംഗത്ത് എത്തി. എന്തും സംഭവിക്കാവുന്ന ഈ സാഹചര്യത്തിൽ ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ദോഹയിലേയ്ക്കാണ്. മധ്യപൂർവേഷ്യയിൽ സമാധാനത്തിനുള്ള അവസാന അവസരമായാണ് ഇന്നത്തെ ചർച്ചയെ ലോകം വിശേഷിപ്പിക്കുന്നത്. ദോഹയിൽ എന്തെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാൽ ചർച്ച ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലേക്കു വേണമെങ്കിലും മാറാമെന്നു സൂചനയുണ്ട്. ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ബന്ദികളെ വിട്ടയയ്ക്കാമെന്നു ഹമാസും പ്രതികാര നടപടികളിൽ നിന്നു പിന്മാറാമെന്നു ഇറാനും നിലപാടെടുത്തിട്ടുണ്ട്. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിനു മുൻപായി മധ്യപുർവേഷ്യയിൽ സമാധാനം കൊണ്ടുവരേണ്ട കടമ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമുണ്ട്. വെടിനിർത്തൽ പ്രഖ്യാപിക്കാൻ
ഗാസയിലെ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ വ്യാഴാഴ്ച ഖത്തറിൽ ആരംഭിച്ച വെടിനിർത്തലിന് വേണ്ടിയുള്ള മധ്യസ്ഥ ചർച്ചകൾ നിർത്തിവച്ചു. ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ച അടുത്തയാഴ്ച ഈജിപ്തിൽ പുനരാരംഭിക്കും. ഖത്തർ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം രാത്രി പുറത്തുവിട്ട മധ്യസ്ഥ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ, ചർച്ചയിൽ പുരോഗതിയുണ്ടെന്നും അറിയിച്ചു.
ഹമാസും ഇസ്രായേലും തമ്മിലുള്ള പരോക്ഷ ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഈജിപ്തിലെ കെയ്റോയിലേക്ക് ചൊവ്വാഴ്ച പ്രതിനിധിയെ അയയ്ക്കുമെന്ന് ഖത്തർ സ്ഥിരീകരിച്ചു. രണ്ടുദിവസമായി ദോഹയിൽ നടന്ന വെടിനിർത്തൽ ചർച്ചയിൽ, മെയ് 31ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച കരാറിനെ അടിസ്ഥാനമാക്കിയാണ് ചർച്ചകൾ നടന്നത്. ഇതിന്റെ തുടർചർച്ചകളാകും അടുത്തയാഴ്ച നടക്കുക. ഈ കരാർ ജൂലൈയിൽ ഹമാസും അംഗീകരിച്ചിരുന്നു.
ഹമാസ് പ്രതിനിധി ചർച്ചകളിൽ പങ്കെടുത്തില്ലെങ്കിലും അവരെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നതായാണ് വിവരം. ഇസ്രയേലിനെതിരെ ഇറാന്റെ ഭീഷണി നിലനിൽക്കെ, അതിന് തടയിടാനുള്ള സുപ്രധാന മാർഗമായാണ് വെടിനിർത്തൽ ചർച്ചകൾ കരുതപ്പെടുന്നത്. അതേസമയം, ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് തടസം സൃഷ്ടിക്കുന്നത് ഇസ്രയേലാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. നിരന്തരമായി ചർച്ചകൾ വിഫലമാകുന്നത് ഇസ്രയേൽ നിലപാടുമൂലമാണെന്നും അംഗീകരിക്കാൻ കഴിയാത്ത ഉപാധികൾ അവർ മുന്നോട്ടുവയ്ക്കുന്നുവെന്നും ഹമാസ് ശനിയാഴ്ച പ്രതികരിച്ചിരുന്നു.
ജൂലൈ രണ്ടിന് ഹമാസ് അംഗീകരിച്ച, ബൈഡൻ മുന്നോട്ടുവച്ച കരാറിൽ നിരവധി കൂട്ടിച്ചേർക്കലുകൾ ഇസ്രയേൽ നടത്തിയതായി നേരത്തെ അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് 19ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ച ശേഷം പത്താം തവണയാണ് ആന്റണി ബ്ലിങ്കൻ നെതന്യാഹുവിനെ സന്ദർശിക്കുന്നത്. വെടിനിർത്തൽ കരാർ അംഗീകരിക്കാൻ നെതന്യാഹുവിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ലക്ഷ്യം.
ചർച്ചകൾ തുടരുന്നതിനിടെ, ഗാസയിൽ പലയിടങ്ങളിലായി ഇസ്രയേൽ കനത്ത ആക്രമണങ്ങൾ നടത്തിയിരുന്നു. വടക്കൻ ഗാസയിലെ സുരക്ഷിത താവളങ്ങളായി ഇസ്രയേൽ പ്രഖ്യാപിച്ചിരുന്ന തെക്കൻ ഗാസയിലെ അൽ മവാസി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാനും ഇസ്രയേൽ സൈന്യം ഉത്തരവിറക്കിയിട്ടുണ്ട്. മധ്യഗാസയിലെ അസ്- സവയ്‌ദയിൽ കഴിഞ്ഞദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏകദേശം പത്ത് പേർ കൊല്ലപ്പെട്ടു. ഇതുവരെ ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസ മുനമ്പിൽ കൊല്ലപ്പെട്ടത് 40,005 പേരാണ്. 92,401 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha