ഒടുവില്‍ ഇന്ത്യയുടെ കൈകളിലേയ്ക്ക് തഹവൂര്‍ റാണ...2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതിയാണിയാള്‍
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കന്‍ കോടതിയുടെ ഉത്തരവ്. യു.എസ് അപ്പീല്‍ കോടതിയുടേതാണ് വിധി. 2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതിയും പാകിസ്താന്‍ വംശജനുമാണ് റാണ. പാക് സൈന്യത്തിന്റെ വലംകൈ ആണ് ഇയാള്‍. അമേരിക്കന്‍ കോടതിയുടെ നടപടിയില്‍ പൊള്ളിനില്‍ക്കുകയാണ് പാകിസ്ഥാന്‍ ഭീകരസംഘടനകളും സൈന്യവും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാകും ഇയാളെ കൈമാറുക. റാണയെ കൈമാറുക എന്നത് ഏറെ കാലമായി ഇന്ത്യയുടെ ആവശ്യമായിരുന്നു. റാണയുടെ കുറ്റകൃത്യം വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ടെന്ന് അപ്പീല്‍ കോടതി വിധിയില്‍ വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന കണ്ടെത്തലില്‍ നേരത്തേ റാണയെ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ റാണ നല്‍കിയ ഹര്‍ജി കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതി തള്ളുകയും ചെയ്തു.
സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഇപ്പോള്‍ അപ്പീല്‍ കോടതിയുടെ നിര്‍ണായക ഉത്തരവ് വന്നിരിക്കുന്നത്. കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉടമ്പടിയില്‍ റാണയുടെ കുറ്റകൃത്യം ഉള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ലോസ് ആഞ്ജലിസിലെ മെട്രോപൊളിറ്റന്‍ ജയിലില്‍ കഴിയുകയാണ് നിലവില്‍ റാണ.
2008 നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയില്‍ നിയമനടപടി നേരിടുന്നത്. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയ്ക്ക് സഹായം നല്‍കിയ കേസില്‍ 2011ല്‍ യു.എസ്. കോടതി ഇയാളെ ശിക്ഷിച്ചിരുന്നു.
1961ല്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ജനിച്ചു. പാകിസ്ഥാന്‍ സൈന്യത്തില്‍ ക്യാപ്റ്റന്‍ റാങ്കിലെ ഡോക്ടറായിരുന്നു. റാണയും ഡോക്ടറായ ഭാര്യയും 1997ല്‍ കാനഡയിലേക്ക് കുടിയേറി. 2001ല്‍ കനേഡിയന്‍ പൗരത്വം കിട്ടി. പിന്നീട് അമേരിക്കയിലെ ഷിക്കാഗോയില്‍ താമസമായി. ഇമിഗ്രേഷന്‍ സര്‍വീസ് ഏജന്‍സി അടക്കം നിരവധി ബിസിനസുകള്‍ നടത്തി. പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധം സ്ഥാപിച്ചു. 2009ല്‍ മുംബയ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യു.എസില്‍ അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ ഇയാള്‍ മുംബൈയിലേക്ക് യാത്ര നടത്തിയെന്ന് കണ്ടെത്തിയെങ്കിലും ആരോപണം നിഷേധിച്ചു.
മറ്റൊരു ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിലും ലഷ്‌കര്‍ ഭീകരര്‍ക്ക് സഹായം നല്‍കിയ കേസിലും ഇയാള്‍ കുറ്റക്കാരനാണെന്ന് 2011ല്‍ ഷിക്കാഗോ കോടതി കണ്ടെത്തി. എന്നാല്‍ മുംബൈ ഭീകരാക്രമണ പങ്ക് തെളിയാത്ത് കൊണ്ട് കേസില്‍ കുറ്റവിമുക്തനായി. 2013ല്‍ 14 വര്‍ഷം തടവിന് വിധിക്കപ്പെട്ടു. സതേണ്‍ കലിഫോര്‍ണിയയിലെ ജയിലില്‍ ശിക്ഷ അനുഭവിച്ച് വന്ന റാണ 2020 ജൂണില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. ഇന്ത്യയുടെ ആവശ്യപ്രകാരം അതേ മാസം തന്നെ വീണ്ടും അറസ്റ്റിലായി.
https://www.facebook.com/Malayalivartha