രാജ്യമാകെ പ്രതിഷേധം കനത്തതോടെ സ്ത്രീ സുരക്ഷക്കായി നടപടികള്‍ പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍... വനിതകളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാത്രി സാഥി പദ്ധതി പ്രഖ്യാപിച്ചു
രാജ്യമാകെ പ്രതിഷേധം കനത്തതോടെ സ്ത്രീ സുരക്ഷക്കായി നടപടികള്‍ പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍... വനിതകളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാത്രി സാഥി പദ്ധതി പ്രഖ്യാപിച്ചു.
വനിത ഡോക്ടര്‍മാരുടെ ജോലി 12 മണിക്കൂറിലധികം പാടില്ലെന്നും വനിത ഡോക്ടര്‍മാര്‍ക്ക് ആശുപത്രികളിലടക്കം പ്രത്യേക വിശ്രമ മുറി അനുവദിക്കണമെന്നും ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും ബ്രീത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയടക്കം കര്‍ശനമാക്കാനും തീരുമാനമായി. പൊലീസുമായി എളുപ്പത്തില്‍ ബന്ധപ്പെടാനായി പ്രത്യേക മൊബൈല്‍ ആപ്പും മമത സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
അതിനിടെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയിയുടെ നാര്‍ക്കോ അനാലിസിസ് പരിശോധന നടത്താനായി സി ബി ഐ തീരുമാനം. ഇതിനായി ഡല്‍ഹിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തിയില്‍ എത്തി. അതേസമയം ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയും നിലപാട് കടുപ്പിച്ചു. എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ നിന്നും സന്ദീപ് ഘോഷിനെ മാറ്റി നിര്‍ത്തുന്നുവെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ പശ്ചിമ ബംഗാള്‍ ഓര്‍ത്തോപീഡിക് അസോസിയേഷന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha