ട്രെയിനി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം... പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഐഎംഎ...അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐഎംഎ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്...
കൊൽക്കത്തയിലെ ആർജി കാർ സർക്കാർ മെഡിക്കൽ കോളേജിൽ വനിതാ ട്രെയിനി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യം മുഴുവൻ പ്രതിഷേധം അലയടിക്കുകയാണ്. ഒരു ഡോക്ടറെ അതിക്രൂമായി കൊല്ലപെടുത്തിയിട്ടും ചേതനയറ്റ അവളുടെ ശരീരം കണ്ടിട്ടും . അതിനെ ആത്മഹത്യയാക്കാൻ ശ്രമിച്ച അധികാരികളുടെ തിരക്ക് നമ്മൾ കണ്ടതാണ്. ഏതായാലും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐഎംഎ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്.
ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും ആശുപത്രികളെ സുരക്ഷിത മേഖലകളാക്കി പ്രഖ്യാപിക്കുന്നതിനും കേന്ദ്ര നിയമം കൊണ്ടുവരണമെന്ന് ഐഎംഎ കത്തിൽ ആവശ്യപ്പെട്ടു.ഏതൊരു കുറ്റകൃത്യവും നിശ്ചിത സമയപരിധിക്കുള്ളിൽ സൂക്ഷ്മമായും തൊഴിൽപരമായും അന്വേഷിക്കുകയും നീതി ലഭ്യമാക്കുകയും വേണം. മരിച്ചുപോയ കുടുംബത്തിന് ഉചിതമായതും മാന്യവുമായ നഷ്ടപരിഹാരം നൽകണം തുടങ്ങിയ ആവശ്യങ്ങളും ഐഎംഎ കത്തിൽ പറഞ്ഞിട്ടുണ്ട്. അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാരുടെ പ്രതിഷേധം നടക്കുകയാണ്. ഡല്‍ഹിയില്‍ മെഡിക്കല്‍ അസോസിയേഷന്റെ അടക്കം നേതൃത്വത്തിലാണ് പ്രതിഷേധം.
സമരം പാടില്ലെന്ന പൊലീസിന്റെ വിലക്ക് ലംഘിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജന്തര്‍മന്തറിലേക്ക് പ്രതിഷേധത്തിനെത്തിയത്. സമൂഹമാധ്യമമായ എക്‌സില്‍ ഡോക്ടര്‍മാരുടെ സംഘടന ഇന്ന് രാത്രിമുതല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പൊലീസ് വിലക്ക് ലംഘിച്ചും പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം.സർക്കാർ കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട്, പ്രതിഷേധം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് ഐഎംഎ പറഞ്ഞു.
https://www.facebook.com/Malayalivartha