വന്ദേഭാരത് എക്സ്പ്രസിന്റെ വരവ്...റെയിൽവെയുടെ മുഖച്ഛായ തന്നെ മാറ്റിയിരുന്നു... 24 കോച്ചുള്ള വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ കോച്ചുകള്‍ 2026 ആഗസ്തില്‍ പുറത്തിറങ്ങും...
വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് ഇന്ത്യൻ റെയിൽവെയുടെ മുഖച്ഛായ തന്നെ മാറ്റിയിരുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ട്രെയിനുകൾ യാത്രക്കാർക്ക് പുത്തൻ അനുഭവമാണ് സമ്മാനിച്ചത്. ഇതുവരെ നൂറോളം ട്രെയിനുകളാണ് ഇന്ത്യയിലുടനീളം സർവീസ് നടത്തുന്നത്. ഇപ്പോഴിതാ വന്ദേഭാരതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരം .24 കോച്ചുള്ള വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ കോച്ചുകള്‍ 2026 ആഗസ്തില്‍ പുറത്തിറങ്ങും. സ്ലീപ്പര്‍ വണ്ടികളുടെ നിര്‍മാണം ആരംഭിച്ചതായി ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) ജനറല്‍ മാനേജര്‍ സുബ്ബറാവു അറിയിച്ചു. 16 കോച്ചടങ്ങിയ 10 വന്ദേഭാരത് സ്ലീപ്പര്‍ വണ്ടികളുടെ നിര്‍മാണം നടക്കുകയാണ്.
ഇതില്‍ ആദ്യ ട്രെയിന്‍ ഉടനെ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.ചെയര്‍കാര്‍ കോച്ചുകളടങ്ങിയ 75 വന്ദേഭാരത് ട്രെയിനുകളാണ് കഴിഞ്ഞ ജൂലൈ വരെ ഐസിഎഫില്‍ നിര്‍മിച്ചത്. 12 കോച്ചടങ്ങിയ വന്ദേമെട്രോ തീവണ്ടിയുടെ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി വെസ്റ്റേണ്‍ റെയില്‍വേക്ക് കൈമാറിക്കഴിഞ്ഞു.ആധുനിക സൗകര്യങ്ങളോടുകൂടിയ 22 സ്ലീപ്പര്‍ കോച്ചടങ്ങിയ ആദ്യ അമൃത് ഭാരത് ട്രെയിന്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങിയിരുന്നു. യാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ വിഭാഗത്തിലുമായി നടപ്പു സാമ്പത്തികവര്‍ഷം 3457 കോച്ച് നിര്‍മിക്കാനാണ് ലക്ഷ്യമെന്നും സുബ്ബറാവു കൂട്ടിച്ചേര്‍ത്തു.ഐസിഎഫാണ് വന്ദേഭാരതിന് രൂപം നല്കി നിര്‍മിച്ചത്. കേരത്തിലടക്കം വന്ദേ ഭാരത്തിനുള്ള സ്വീകാര്യത പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. മലയാളികൾ അടക്കം വന്ദേ ഭാരത്തിന്റെ വേഗത്തിൽ അവരുടെ യാത്രയും വേഗത്തിൽ ആക്കി. ഇപ്പോഴും ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാണ് .
https://www.facebook.com/Malayalivartha