ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു....
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ചെന്നൈ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ് നെഞ്ചുവേദനയുണ്ടായത്. രാജ്‌നാഥ് സിങ് ആശുപത്രിയിലെത്തി അദ്ദേഹത്തിന് രാകേഷ് പാലിന് അന്തിമോപചാരമര്‍പ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഭൗതികശരീരം ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
അദ്ദേഹം തീരരക്ഷാസേനയുടെ 25ാം ഡയറക്ടര്‍ ജനറലായിരുന്നു. 2023 ജൂലൈയിലാണ് സ്ഥാനമേറ്റത്. 2022 ഫെബ്രുവരി മുതല്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറലായി കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു. 34 വര്‍ഷത്തെ സേവനത്തിനിടെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ വിവിധ പദവികള്‍ അലങ്കരിച്ചിട്ടുണ്ട് അദ്ദേഹം.
സമുദ്രമാര്‍ഗം കടത്താനായി ശ്രമിച്ച, കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നും സ്വര്‍ണവും പിടികൂടിയത് ഉള്‍പ്പെടെ നിരവധി സുപ്രധാന ദൗത്യങ്ങള്‍ രാകേഷ് പാലിന് കീഴില്‍കോസ്റ്റ് ഗാര്‍ഡ് നടത്തിയിട്ടുണ്ടായിരുന്നു. തത്രക്ഷക് മെഡല്‍, പ്രസിഡന്റിന്റെ തത്രക്ഷക് മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍ എന്നീ പുരസ്‌കാരങ്ങള്‍ ലഭ്യമായിട്ടുണ്ട്.
https://www.facebook.com/Malayalivartha