പ്രതീക്ഷിക്കാതെ കടന്നു വരുന്ന അപകടങ്ങൾ...എസിയുടെ ഔട്ട്‌ഡോർ യൂണിറ്റ് തലയിൽ പതിച്ച് 18കാരന് ദാരുണാന്ത്യം...അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...
പ്രതീക്ഷിക്കാതെ കടന്നു വരുന്ന അപകടങ്ങൾ നിരവധിയാണ്. അത്തരത്തിലുള്ള അപകടങ്ങളിൽ എത്രയോ ജീവനുകളാണ് നഷ്ടപ്പെടുന്നത് . ഇപ്പോഴിതാ സുഹൃത്തുമായി നിന്ന് സംസാരിക്കുന്നതിനിടയിൽ ഉണ്ടായ ഒരു അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ അടക്കം വൈറലാകുന്നത്. എസിയുടെ ഔട്ട്‌ഡോർ യൂണിറ്റ് തലയിൽ പതിച്ച് 18കാരന് ദാരുണാന്ത്യം. ഡൽഹിയിലെ കരോൾ ബാഗ് ഏരിയയിൽ ശനിയാഴ്‌ച വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ജിതേഷ് ഛദ്ദ എന്നയാളാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഒരു വലിയ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിനരികെ നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. ജിതേഷ് സ്‌കൂട്ടറിലും സുഹൃത്ത് സമീപത്തും നിൽക്കുകയായിരുന്നു. ഇവർ സംസാരിക്കുന്നതും ഇടയ്‌ക്ക് ഫോണിൽ നോക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. സമീപത്തുകൂടെ ഒരാൾ നടന്ന് പോകുന്നുമുണ്ട്. പെട്ടെന്ന് ഭാരമുള്ള ഒരു വസ്തു മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വന്ന് വീഴുന്നത് കാണാം. സ്‌കൂട്ടറിൽ ഇരുന്ന ജിതേഷിന്റെ തലയിലാണ് ഇത് വന്ന് പതിച്ചത്. ശേഷം നിലത്തേക്ക് വീണു. സമീപത്ത് നിന്ന സുഹൃത്തിനും പരിക്കേറ്റു.
രണ്ടുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ ബോധരഹിതരായി നിലത്തുവീണു. തലനാരിഴയ്‌ക്കാണ് വഴിയാത്രക്കാരൻ രക്ഷപ്പെട്ടത്.യുവാക്കളെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതേഷ് മരിച്ചിരുന്നു. ചികിത്സയിലുള്ള 17കാരൻ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.18കാരന്റെ സുഹൃത്ത് പ്രാൻഷുവിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ദില്ലി പട്ടേൽ നഗർ സ്വദേശിയാണ് പ്രാൻഷു.
https://www.facebook.com/Malayalivartha