ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത...
ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. ഇന്നു രാവിലെയാണ് തുടര്‍ച്ചയായി പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 4.9, 4.8 തീവ്രത രേഖപ്പെടുത്തി. ബാരാമുള്ള ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭൂചലനത്തിന്‍റെ പ്രകമ്പനമുണ്ടായി. രാവിലെ 6.45 ഓടെയായിരുന്നു ആദ്യത്തെ സംഭവം. അഞ്ച് കിലോമീറ്റർ ആഴത്തിൽ വരെ ഇതിന്റെ പ്രകമ്പനമുണ്ടായി. പിന്നാലെ 6.52നും സമാനരീതിയിൽ പ്രകമ്പനം അനുഭവപ്പെട്ടു. ഇത് 10 കി. മീറ്റർ ആഴത്തിൽ വരെ പ്രതിഫലിച്ചെന്നാണ് ദേശീയ ഭൂകമ്പ ഗവേഷണകേന്ദ്രം അറിയിച്ചത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം രാവിലെ 6:45 ഓടെയാണ് ഉണ്ടായത്. 4.8 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം 10 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായതെന്നും നാഷണൽ സെൻ്റർ ഫോർ സീസ്മോളജി പറഞ്ഞു. അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
ഇന്ത്യയുടെ ഭൂകമ്പ സാധ്യത ഭൂപടത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള മേഖലയായ സോൺ 5ൽ ജമ്മു കശ്മീരും ഉൾപ്പെടുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഭൂകമ്പം മൂലം നാശം വിതയ്ക്കാൻ സാധ്യതയുള്ള രണ്ട് നഗരങ്ങളാണ് ഗുവാഹത്തിയും ശ്രീനഗറും, ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ മറ്റ് 36 നഗരങ്ങളും ഉണ്ട്.
https://www.facebook.com/Malayalivartha