ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തി
ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഭൂചലനം. തുടര്‍ച്ചയായി രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 4.9, 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്.
റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം രാവിലെ 6:45 ഓടെയാണ് ഉണ്ടായത്. 4.8 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം 10 കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായതെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി .
. ഇന്ത്യയുടെ ഭൂകമ്പ സാധ്യത ഭൂപടത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള മേഖലയായ സോണ്‍ 5ല്‍ ജമ്മു കശ്മീരും ഉള്‍പ്പെടുന്നു. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
"
https://www.facebook.com/Malayalivartha