പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു... യുക്രെയിന്‍ സംഘര്‍ഷം അവസാനിക്കുന്നതിന് ഇന്ത്യയുടെ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കും..വെള്ളിയാഴ്ച ഏഴു മണിക്കൂര്‍ പ്രധാനമന്ത്രി യുക്രെയിന്‍ തലസ്ഥാനമായ കീവിലുണ്ടാകും...
പോളണ്ട്, യുക്രെയിന്‍ എന്നി രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി യാത്ര പുറപ്പെട്ടത്. യുക്രെയിന്‍ സംഘര്‍ഷം അവസാനിക്കുന്നതിന് ഇന്ത്യയുടെ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കും എന്ന് യാത്രയ്ക്ക് മുമ്പായി നടത്തിയ പ്രസ്താവനയില്‍ നരേന്ദ്ര മോദി വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.റഷ്യ, യുക്രെയിന്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം. വെള്ളിയാഴ്ച ഏഴു മണിക്കൂര്‍ പ്രധാനമന്ത്രി യുക്രെയിന്‍ തലസ്ഥാനമായ കീവിലുണ്ടാകും.
യുക്രെയിന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയുമായി മോദി ചര്‍ച്ച നടത്തും.യുക്രെയിനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും നരേന്ദ്ര മോദി കാണും. റഷ്യ യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ച വേണം എന്ന നിലപാട് നരേന്ദ്ര മോദി ആവര്‍ത്തിക്കും.ഇന്ത്യയും പോളണ്ടുമായുള്ള സൗഹൃദത്തിന്റെ 70ാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി പോളണ്ടില്‍ എത്തുന്നത്.
45 വര്‍ഷത്തിനിടെ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് മോദി.പോളണ്ടുമായുള്ള സൗഹൃദം കൂടുതല്‍ ഊട്ടിഉറപ്പിക്കുകയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. വിവിധ തന്ത്രപ്രധാന കരാറുകള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയില്‍ എത്തുമെന്നും വിവരമുണ്ട്.
https://www.facebook.com/Malayalivartha