കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നാളെ അമേരിക്ക സന്ദര്‍ശിക്കും...
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നാളെ അമേരിക്ക സന്ദര്‍ശിക്കും. വെള്ളിയാഴ്ച മുതല്‍ നാലുദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തോടനുബന്ധിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
31 എം.ക്യു9ബി പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള ഇന്ത്യയുടെ പദ്ധതി രാജ് നാഥ് സിങ് കൂടിക്കാഴ്ചയില്‍ ഉന്നയിക്കും. പ്രതിരോധ മേഖലയില്‍ തദ്ദേശീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭേദഗതികളോടെയാണ് ഇന്ത്യന്‍ ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സില്‍ ഡ്രോണുകള്‍ വാങ്ങാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
സ്‌െ്രെടക്കര്‍ ഇന്‍ഫന്‍ട്രി കോംബാറ്റ് വാഹനങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ചേര്‍ന്ന് പരിഗണിക്കുന്ന നിര്‍ദിഷ്ട പദ്ധതിക്കുപുറമെ ഇന്ത്യയില്‍ ജി.ഇ. എഫ് 414 ജെറ്റ് എന്‍ജിനുകള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച പദ്ധതിയും ഓസ്റ്റിനുമായി നടക്കുന്ന ചര്‍ച്ചയില്‍ വിഷയമാവുമെന്ന് പ്രതിരോധ മന്ത്രാലയം .
ഇന്ത്യയുടെ പുതുതലമുറ യുദ്ധ വിമാനങ്ങള്‍ക്ക് ജി.ഇ.എഫ്414 ജെറ്റ് എന്‍ജിനുകള്‍ കരുത്തുപകരുമെന്നാണ് കരുതുന്നത്. മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഇതാദ്യമായാണ് രാജ്‌നാഥ് സിങ് അമേരിക്ക സന്ദര്‍ശിക്കാന്‍ പോകുന്നത്.
https://www.facebook.com/Malayalivartha