ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷ സംബന്ധിച്ച് ദേശീയ ദൗത്യസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ ഡോക്ടര്‍മാര്‍ക്ക് ഇടക്കാല സംരക്ഷണം വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് ഫൈമ
ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷ സംബന്ധിച്ച് ദേശീയ ദൗത്യസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ ഡോക്ടര്‍മാര്‍ക്ക് ഇടക്കാല സംരക്ഷണം വേണമെന്ന ആവശ്യവുമായി ഫെഡറേഷന് ഓഫ് ആള് ഇന്ത്യ മെഡിക്കല്‍ അസോസിയേഷന് (ഫൈമ) സുപ്രീംകോടതിയെ സമീപിച്ചു.
ഡോക്ടര്‍മാര്‍ നിരന്തരം അക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരാകുകയാണെന്നും രോഗികള്‍ മരിച്ചാല്‍ അവരുടെ ജീവന് അപകടത്തിലാകുകയാണെന്നും ഫൈമ ഹരജിയില്‍ ബോധിപ്പിച്ചു. കൊല്‍ക്കത്ത സംഭവത്തില്‍ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ അപേക്ഷയുള്ളത്.
https://www.facebook.com/Malayalivartha