പാകിസ്ഥാൻ അമേരിക്കയെ ചതിച്ചു
ഇന്ത്യന്‍ പ്രദേശങ്ങള്‍ കയ്യടക്കാനുള്ള പലവിധ ശ്രമങ്ങള്‍ പല കാലങ്ങളിലായി പാകിസ്ഥാന്‍ നടത്തിയിട്ടുണ്ട്. ഇന്നും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം ഉടനടി ഇന്ത്യന്‍ സൈന്യം നിഷ്പ്രഭമാക്കുകയും ചെയ്യും. എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍ മാത്രമല്ല. പാകിസ്ഥാന്‍ ഏത് രാജ്യവുമായുള്ള ബന്ധത്തിലും വിശ്വസ്തത പാലിക്കാറില്ലെന്ന പഴി പണ്ടേ കേട്ട രാജ്യമാണ്. അത്തരത്തിലൊരു സംഭവകഥയാണ് അമേരിക്കന്‍ ടാങ്കറുകള്‍ തകര്‍ന്നതുമായി ബന്ധപ്പെട്ടത്. അമേരിക്കയും ചൈനയുമടക്കം വിവിധ ലോകരാജ്യങ്ങള്‍ പാകിസ്ഥാന് ആയുധങ്ങളും സൈനിക വാഹനങ്ങളും നല്‍കാറുണ്ട്.
ഇത്തരത്തില്‍ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് കൈപ്പറ്റുന്ന ഇത്തരം സഹായങ്ങള്‍ പാകിസ്ഥാന്‍ വളരെ കുടിലബുദ്ധിയോടെയാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലൊരു ചതി നേരില്‍ കാണേണ്ടിവന്നു ഒരിക്കല്‍ രണ്ട് അമേരിക്കന്‍ സെനറ്റര്‍മാര്‍ക്ക്. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവും അമേരിക്കന്‍ സെനറ്ററുമായ ക്വെന്റിന്‍ ബര്‍ഡിക്, വാന്‍സ് ഹാര്‍ട്കെ എന്നിവര്‍ ഒരിക്കല്‍ ഇന്ത്യ സന്ദര്‍ശനം നടത്തുകയായിരുന്നു.
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയ്ക്ക് സമീപം പഞ്ചാബിലെ അമൃത്സറിലെത്തിയ അവര്‍ നൂറോളം അമേരിക്കന്‍ നിര്‍മ്മിത പാറ്റണ്‍ ടാങ്കുകള്‍ ഒരിടത്ത് തകര്‍ന്നുകിടക്കുന്നത് കണ്ട് ഞെട്ടി. ഇവ ഇന്ത്യ, പാകിസ്ഥാനില്‍ നിന്നും പിടിച്ചെടുത്ത് തകര്‍ത്തവയായിരുന്നു. 1965 സെപ്തംബര്‍ എട്ട് മുതല്‍ 10 വരെ ഇവിടെവച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ടാങ്ക് ഉപയോഗിച്ചുള്ള ഏറ്റുമുട്ടലായിരുന്നു ഓപറേഷന്‍ അസല്‍ ഉത്തര്‍. ഈ പോരാട്ടത്തില്‍ ഇന്ത്യ തകര്‍ത്ത പാക് ടാങ്കുകളാണ് അമേരിക്കന്‍ സെനറ്റര്‍മാര്‍ കണ്ടത്.
പാകിസ്ഥാന്‍-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഭീഷണികളെ നേരിടാന്‍ എന്ന കാരണം പറഞ്ഞ് അമേരിക്കയില്‍ നിന്നും വാങ്ങിയ എം47, എം48 മോഡല്‍ ടാങ്കുകളാണ് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചത്.പിന്നീട് പാകിസ്ഥാന്‍,സെനറ്റര്‍മാര്‍ കണ്ടത് മുഴുവന്‍ അമേരിക്ക നല്‍കിയ ടാങ്കുകളല്ല എന്ന് വാദിച്ചെങ്കിലും സത്യം അമേരിക്ക മനസിലാക്കിയിരുന്നു.
https://www.facebook.com/Malayalivartha