ആശുപത്രി മോർച്ചറിക്കുള്ളിലെ ഫ്രീസറിൽ കിടന്ന് ലൈംഗിക ബന്ധത്തിലേർപ്പെട്ട് സ്‌ത്രീയും പുരുഷനും! വീഡിയോ പുറത്ത്; കഷ്ടം!
രാജ്യത്തെ പോലും ലജ്ജിച്ച് തലതാഴ്ത്താൻ പ്രേരിപ്പിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും ലഭിക്കുന്നത്. ആശുപത്രി മോർച്ചറിക്കുള്ളിലെ ഫ്രീസർ റൂമിൽ ജീവനക്കാർ ഒരു സ്‌ത്രീയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന്റെ വീഡിയോ പുറത്ത്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. വിവാദമായതോടെ ആശുപത്രിയിലെ സുരക്ഷാ വീഴ്‌ചയെക്കുറിച്ച് അന്വേഷണം നടത്താനായി ആരോഗ്യ വകുപ്പ് ഒരു മൂന്നംഗ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്.
സംഭവത്തിൽ മോർച്ചറിയിലെ ശുചീകരണ തൊഴിലാളിയായ ഷേർ സിംഗിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാളാണ് വീഡിയോയിൽ സ്‌ത്രീക്കൊപ്പം ഉള്ളത്. ഭാനു, പർവേന്ദ്ര എന്നീ ജീവനക്കാരും കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഒരു സ്‌ത്രീയും പുരുഷനും സ്‌ട്രച്ചറിന് മുകളിൽ കിടക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സമൂഹമാദ്ധ്യമങ്ങളിലടക്കം വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പ് അധികൃതർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീഡിയോയിലുള്ള ഷേർ സിംഗിനെ തിരിച്ചറിഞ്ഞു. വീഡിയോ ചിത്രീകരിച്ച് മറ്റ് രണ്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. എന്നാൽ, വീഡിയോയിലുള്ള സ്‌ത്രീയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വ്യക്തമായ വീഡിയോ ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്ന് സെക്ടർ 126 പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി സിഎംഒയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി. ഒരു മാസം മുമ്പാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് വിവരം. ബിഎൻഎസ് സെക്ഷൻ 296, ഐടി ആക്‌റ്റ് സെക്ഷൻ 67, 67 എ എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ കാരണമായി.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. സമാനമായ വീഡിയോകൾ ഇതിന് മുമ്പും ഇവർ ചിത്രീകരിച്ചിട്ടുണ്ടോ എന്നതിനെപ്പറ്റി അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ആശുപത്രി മോർച്ചറിയിൽ സുരക്ഷാ വീഴ്‌ച ഉണ്ടായെന്നും സിസിടിവി ക്യാമറകൾ ഉടൻ സ്ഥാപിക്കുമെന്നും നോയിഡ ചീഫ് മെഡിക്കൽ ഓഫീസർ സുനിൽ ശർമ അറിയിച്ചു.
"അന്ന് ഗാർഡ് എന്തു ചെയ്യുകയായിരുന്നു? മോർച്ചറിയിൽ ഒരു സൂപ്പർവൈസറും ഒരു ഡോക്ടറും ഫാർമസിസ്റ്റും റൊട്ടേഷനിൽ ഡ്യൂട്ടിയിലുണ്ട്. പോസ്റ്റ്‌മോർട്ടം ഹൗസിൽ കൂടുതൽ സുരക്ഷാ ഗാർഡുകളെ വിന്യസിക്കാൻ ഞങ്ങൾ നോയിഡ ഭരണകൂടത്തോട് അഭ്യർത്ഥിക്കും. സ്ഥാപിക്കാനും ഞങ്ങൾ പദ്ധതിയിടുന്നു. ഉടൻ തന്നെ അവിടെ സിസിടിവി ക്യാമറകൾ സ്ഥാപിക്കും," ശർമ്മ പറഞ്ഞു.
പ്രതിയായ ഷേർ സിംഗിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സിഎംഒമാരായ ഡോ. ജൈസലാൽ, ഡോ. ആർപി സിംഗ്, ജില്ലാ ജോയിന്റ് ഹോസ്പിറ്റലിലെ ഫോറൻസിക് വിദഗ്ദ്ധൻ ഡോ. ഋഷഭ് കുമാർ സിംഗ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. മോർച്ചറിയിൽ ആർക്കും കടക്കാവുന്ന സാഹചര്യമുണ്ടായാൽ അത് നിർണായകമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെയും ബാധിക്കുമെന്നും അതിനാൽ, ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം നടത്താൻ വേണ്ടിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha