വനിതാ പൊലീസുകാര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍....
വനിതാ പൊലീസുകാര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍....കുട്ടികളെ വളര്‍ത്തുന്നതിനായി മൂന്ന് വര്‍ഷത്തേക്ക് അവരെ ഇഷ്ടമുള്ള സ്ഥലത്ത് നിയമിക്കും....
നേരത്തെ ഒമ്പത് മാസമായിരുന്നു പ്രസവാവധി. അവധിക്കുശേഷം ജോലി വീണ്ടും ജോലിയില്‍ പ്രവേശിച്ചാല്‍ കുട്ടികളെ വളര്‍ത്തുന്നതിനായി മൂന്ന് വര്‍ഷത്തേക്ക് അവരെ ഇഷ്ടമുള്ള സ്ഥലത്ത് നിയമിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് .
2021ല്‍ ഡിഎംകെ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി ഒമ്പത് മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി ഉയര്‍ത്തിയിരുന്നു.കൂടാതെ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും വനിതാ പൊലീസിന്റെ പ്രൊഫഷണല്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി .
https://www.facebook.com/Malayalivartha