ഉത്തരാഖണ്ഡില്‍ രുദ്രപ്രയാഗ് ജില്ലയില്‍ കനത്ത മഴ... മണ്ണിടിച്ചിലില്‍ ശക്തം,
ഉത്തരാഖണ്ഡില്‍ രുദ്രപ്രയാഗ് ജില്ലയില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ശക്തം. നാലു നേപ്പാള്‍ തൊഴിലാളികളാണ് മണ്ണിടിച്ചിലില്‍ മരിച്ചത്. ഹരിദ്വാറില്‍ വെള്ളിയാഴ്ച രാത്രി പെയ്ത ശക്തമായ മഴയില്‍ ഗംഗ നദിയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു.
ചമോലിക്കും നന്ദപ്രയാഗിനുമിടയിലുള്ള ബദ്രിനാഥ് ദേശീയപാത രണ്ടാം ദിവസവും തടസപ്പെട്ടു. പാത അടച്ചതോടെ കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്ര നിലച്ചു. വടക്കന്‍ ഗുജറാത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
ബനസ്കാന്ത ജില്ലയില്‍ ഇരുപത്തിനാലു മണിക്കൂറില്‍ പെയ്തത് 112 മില്ലി മീറ്റര്‍ മഴ. വിവിധ പ്രദേശങ്ങളിലെ റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തു. ത്രിപുരയിലും കനത്ത തുടരുകയാണ്. വെള്ളിയാഴ്ച പ്രളയത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടെ രണ്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചു. ദുരിത ബാധിതരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha