നേപ്പാളിലെ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ 25 പേരുടെ മൃതദേഹം... ഇന്ത്യൻ വ്യോമസേന ഇന്ത്യയിലെത്തിച്ചു... സി-130 ജെ വിമാനം മഹാരാഷ്‌ട്രയിലെ ജൽഗാവ് വിമാനത്താവളത്തിൽ ഇറങ്ങി...
രാജ്യത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ ഒരു അപകടമാണ് സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ രാജ്യത്തിൻറെ ദുഖവും രേഖപ്പെടുത്തിയിട്ടുണ്ട്.നേപ്പാളിലെ താനാഹുൻ ജില്ലയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 41 ആയി. മഹാരാഷ്ട്ര ടൂറിസം മന്ത്രി ഗിരീഷ് മഹാജനാണ് മരണവിവരം സ്ഥിരീകരിച്ചത്. അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ കണക്ക് ഇനിയും വ്യക്തമല്ലെന്നും കൂടുതൽ യാത്രക്കാരും മഹാരാഷ്ട്രയിലെ ജൽകാവ് ജില്ലയിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയംനേപ്പാളിലെ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ 25 പേരുടെ മൃതദേഹം ഇന്ത്യൻ വ്യോമസേന ഇന്ത്യയിലെത്തിച്ചു. സി-130 ജെ വിമാനം മഹാരാഷ്‌ട്രയിലെ ജൽഗാവ് വിമാനത്താവളത്തിൽ ഇറങ്ങി. മരിച്ചവരുടെ കുടുംബങ്ങൾക്ക് വ്യോമസേന അനുശോചനം അറിയിച്ചു.
പടിഞ്ഞാറൻ നേപ്പാളിലെ തനാഹുൻ ജില്ലയ്‌ക്ക് സമീപമുണ്ടായ ബസപകടത്തിലാണ് 25 ഇന്ത്യൻ തീർത്ഥാടകർ മരിച്ചത്. ബസ് ഹൈവേയിൽ നിന്ന് തെന്നിമാറി നദിയിൽ പതിക്കുകയായിരുന്നു. കാഠ്‌മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഹോസ്‌പിറ്റലിൽ ചികിത്സയിൽ കഴിയുന്ന 16 പേരെയും കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രി രക്ഷ നിഖിൽ ഖാഡ്‌സെ, മഹാരാഷ്‌ട്ര നിയമസഭാംഗം സഞ്ജയ് ശുഭകർ എന്നിവർ ഇന്ന് രാവിലെ നേപ്പാളിലെത്തി സന്ദർശിച്ചിരുന്നു.
നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഖകുമായി ഖാഡ്സെ കൂടിക്കാഴ്‌ച നടത്തുകയും ചെയ്തു.മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന്2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പത്ത് ദിവസത്തെ പര്യടനത്തിനാണ് തീർത്ഥാടകർ നേപ്പാളിലെത്തിയത്.നേപ്പാളിലെ തനാഹുൻ ജില്ലയിലെ ഐന പഹാരയിൽ വെള്ളിയാഴ്ച രാവിലെ 11.30- ഓടെയായിരുന്നു അപകടം. ഡ്രൈവറും സഹഡ്രൈവറും ഉൾപ്പെടെ ബസ്സിൽ 43 പേരാണുണ്ടായിരുന്നത്. ദേശീയപാതയിൽനിന്ന് നിയന്ത്രണംവിട്ട ബസ്, 150 അടി താഴ്ചയിലുള്ള കുത്തിയൊഴുകുന്ന മർസ്യാങ്ദി നദിയിൽ പതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha