ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേരളത്തിനൊപ്പമാണെന്ന് യോഗി ആദിത്യനാഥ് ... ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന്റെ പുനരധിവാസത്തിനായി 10 കോടി രൂപ അനുവദിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍...
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേരളത്തിനൊപ്പമാണെന്ന് യോഗി ആദിത്യനാഥ് ... ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന്റെ പുനരധിവാസത്തിനായി 10 കോടി രൂപ അനുവദിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍... തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു.
ഔദ്യോഗിക കത്തിലൂടെയാണ് യോഗി ആദിത്യനാഥ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഇക്കാര്യമറിയിച്ചത്.
ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ തന്റെ സര്‍ക്കാരും സംസ്ഥാനത്തെ ജനങ്ങളും കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും യോഗി ആദിത്യനാഥ് കത്തില്‍ പറഞ്ഞിട്ടുണ്ട്. വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യോഗി ആദിത്യനാഥിനോട് സഹായം അഭ്യര്‍ഥിച്ചിരുന്നതായി രാജ്ഭവന്‍ വൃത്തങ്ങള്‍ .
അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമേഖലയില്‍ ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നുപോയ മുണ്ടക്കൈ ജിഎല്‍പി സ്‌കൂളില്‍ മേപ്പാടി കമ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തനമാരംഭിക്കും. ദുരിതാശ്വാസ ക്യംപുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്‌കൂളില്‍ ഉള്‍പ്പെടെ ഇന്ന് ക്ലാസുകളാരംഭിക്കും.
https://www.facebook.com/Malayalivartha