ജാർഖണ്ഡിലെ സെറൈകെല-ഖർസ്വാൻ ജില്ലയിലെ ചാൻഡിൽ അണക്കെട്ടിൽ നിന്ന് കാണാതായ രണ്ട് സീറ്റുള്ള വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർ പുറത്തെടുത്തു
ജാർഖണ്ഡിലെ സെറൈകെല-ഖർസ്വാൻ ജില്ലയിലെ ചാൻഡിൽ അണക്കെട്ടിൽ നിന്ന് കാണാതായ രണ്ട് സീറ്റുള്ള വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർ പുറത്തെടുത്തു. ഓഗസ്റ്റ് 20-ന് ജംഷഡ്പൂരിലെ സോനാരി എയ്‌റോഡ്രോമിൽ നിന്ന് പറന്നുയർന്ന വിമാനമാണ് കാണാതായത്.
പൈലറ്റ് ക്യാപ്റ്റൻ ജീത് സത്രു, ട്രെയിനി പൈലറ്റ് സുബ്രോദീപ് ദത്ത എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച എൻഡിആർഎഫ് സംഘം കണ്ടെടുത്തിരുന്നു. ഒരു ദിവസം മുമ്പ് സെസ്‌ന-152 വിമാനം കണ്ടെത്തിയതിന് ശേഷം തിങ്കളാഴ്ച രാവിലെ 10 മണിയോടെ ചാൻഡിൽ അണക്കെട്ടിൽ ഇന്ത്യൻ നേവി സംഘം തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് അണക്കെട്ടിന്റെ 15-18 മീറ്റർ താഴ്ചയിൽ നിന്ന് ബലൂണിന്റെ സഹായത്തോടെ നാവികസേനാ ഉദ്യോഗസ്ഥർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തത്. സൊനാരി എയ്‌റോഡ്രോമിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനം റിസർവോയറിൽ ഇടിക്കുകയായിരുന്നു.
ആൽക്കെമിസ്റ്റ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഏവിയേഷൻ കമ്പനിയുടേതാണ് വിമാനം.
https://www.facebook.com/Malayalivartha