മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.... സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സഹായം ലഭിക്കാന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മോദിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓദ്യോഗിക വസതിയില്‍ രാവിലെയായിരുന്നു കൂടിക്കാഴ്ച നടന്നത്.
അര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.
സംസ്ഥാനത്തിന്റെ നിവേദനവും, കേന്ദ്ര സംഘത്തിന്റെ പരിശോധന റിപ്പോര്‍ട്ടും പരിശോധിച്ച ശേഷമാകും കേന്ദ്രത്തിന്റെ തുടര്‍ നടപടികളുണ്ടാകുക. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കേന്ദ്ര തീരുമാനവും പെട്ടന്നുണ്ടായേക്കില്ല. അതേസമയം, കൂടികാഴ്ച സംബന്ധിച്ചും സിനിമാ മേഖലയിലെ വിവാദങ്ങള്‍ സംബന്ധിച്ചും മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് സമീപിച്ചിട്ടും മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായില്ല.
https://www.facebook.com/Malayalivartha