ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച ഭാരത് രാഷ്ട്ര സമിതി (ബി.ആര്.എസ്) നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിത മോചിതയായി
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച ഭാരത് രാഷ്ട്ര സമിതി (ബി.ആര്.എസ്) നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിത മോചിതയായി.
അഞ്ച് മാസങ്ങള്‍ക്കുശേഷമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. കവിതയെ സ്വീകരിക്കാനായി ജയില്‍ സമുച്ചയത്തിന് മുന്നില്‍ ബി.ആര്.എസ് പ്രവര്‍ത്തകര്‍ ആഘോഷം ഒരുക്കിയിരുന്നു. കവിതയുടെ സഹോദരനും ബി.ആര്.എസ് വര്‍ക്കിങ് പ്രസിഡന്റുമായ കെ.ടി രാമറാവുവും സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു.
അതേസമയം ഞങ്ങള്‍ പോരാളികളാണ്, നിയമപരമായും രാഷ്ട്രീയമായും ഞങ്ങള്‍ ഇതിനെ ചെറുക്കും. അവര്‍ ബി.ആര്.എസിന്റെയും കെ.സി.ആറിന്റെയും ടീമിനെ തകര്ക്കാനാകാത്തവരാക്കി മാറ്റുക മാത്രമാണ് ചെയ്തത് കവിത പ്രതികരിച്ചു.
കവിതയുടെ ജാമ്യാപേക്ഷ തള്ളിയ ഡല്‍ഹി ഹൈകോടതിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതിയാണ് കവിതക്ക് ജാമ്യം അനുവദിച്ചത്.
https://www.facebook.com/Malayalivartha