Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

മോഷണക്കുറ്റം ആരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം...കൈകള്‍ പിന്നില്‍ ബന്ധിക്കുകയും ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറി...അതിക്രൂരമായ മർദ്ദനത്തിന്റെ വീഡിയോ വൈറലായി...

28 AUGUST 2024 02:53 PM IST
മലയാളി വാര്‍ത്ത

പലയിടത്തും ഇന്നും ഗുരുതരമായ രീതിയിൽ ആൾക്കൂട്ട വിചാരണകളും അതെ തുടർന്ന് അവർ മരിക്കുന്ന സംഭവങ്ങളും സ്ഥിരമാണ്. ഇന്ന് അതൊരു ഒറ്റപ്പെട്ട സംഭവമായി നമ്മുക് കാണാൻ ആയിട്ട് സാധിക്കില്ല. എന്തിനേറെ പറയുന്നു. പ്രബുദ്ധരെന്ന് വിളിക്കുന്ന കേരളത്തിൽ പോലും അത്തരം സംഭവം നടന്നത് ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. അങ്ങേയറ്റം നമ്മുടെ തല കുനിപ്പിക്കുന്ന സംഭവമാണ് ഉണ്ടായത്. ഇപ്പോഴും അത്തരം സംഭവങ്ങൾ നമ്മുടെ കേരളം വിട്ടു കഴിഞ്ഞാൽ പല സംസ്ഥാനങ്ങളിലും സർവ സാധാരണമാണ്. ഇപ്പോഴിതാ മോഷണക്കുറ്റം ആരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം. കൈകള്‍ പിന്നില്‍ ബന്ധിക്കുകയും ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറുകയും ചെയ്തു.

 

ബിഹാറിലെ അരാറിയയിലുള്ള ഇസ്ലാംനഗറിലാണ് സംഭവം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ ഒരു യുവാവിനെ ബന്ധനസ്ഥനാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മുഹമ്മദ് സിഫാത് എന്നയാളെയാളാണ് നാട്ടുകാരുടെ പിടിയിലായത്. ഇയാളെ മുട്ടില്‍ നിര്‍ത്തി വിവസ്ത്രനാക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ പിടിയിലായ വ്യക്തിയുടെ മലദ്വാരത്തിലൂടെ ഒരാള്‍ പെന്‍സില്‍ തിരുകുകയും ചെയ്തു. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന നിരവധി പേര്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെയാണ് പോലീസ് സംഭവത്തില്‍ നടപടി സ്വീകരിച്ചത്.

അതേസമയം, സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. ബിഹാറില്‍ 'താലിബാന്‍ രാജ്' ആണ് നടക്കുന്നത് എന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നതെന്ന് തേജസ്വി പറഞ്ഞു.ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 109 (കൊലപാതകശ്രമം), സെക്ഷന്‍ 117(4) (അഞ്ചോ അതിലധികമോ ആളുകളുടെ ഒരു സംഘം ഉണ്ടാക്കിയ ഗുരുതരമായ മുറിവ്) എന്നിവ പ്രകാരം പോലീസ് കേസെടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

 

ഏതായാലും യുവാവിനെ പരസ്യമായി മർദിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നതിന് പിന്നാലെ തന്നെ നിരവധി ആളുകളാണ് വ്യാപക വിമർശനം ഉയർത്തി കൊണ്ട് രംഗത്ത് വരുന്നത്. സർക്കാരിനെതിരെയും വിമർശനം ഉയരുന്നുണ്ട്. ഇതിപ്പോൾ സമാനമായ രീതിയിൽ ആഴ്ചകൾക്ക് മുൻപ് മറ്റൊരു സംഭവം കൂടെ റിപ്പോർട്ട് ചെയ്തിരുന്നു . മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെ ക്രൂരമായി മർദിച്ച് തല മൊട്ടയടിച്ച് ന​ഗ്നരാക്കി മർദിച്ച് കടയുടമയും സംഘവും ക്രൂരത കാണിച്ചിരുന്നു.

 

ഉത്തർപ്രദേശിലെ കസ്​ഗഞ്ച് ജില്ലയിലെ ധോൽന പൊലീസ് സ്റ്റേഷൻ പരിധിയിലെ വാഹിദ്പൂർ മർഫിയിലാണ് സംഭവം. 10ഉം 14ഉം വയസ് പ്രായമുള്ള സഹോദരങ്ങളാണ് ആക്രമണത്തിന് ഇരയായത്.ഒരു കടയിൽ നിന്ന് 5000 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനവും അധിക്ഷേപവും. എന്നാൽ കുട്ടികളുടെ കൈയിൽ നിന്നും പണം കണ്ടെത്താനായതുമില്ല. ഇരുവരുടെയും കൈകൾ ബന്ധിച്ച് മർദിച്ച ശേഷം തലമുടി വടിക്കുകയും ​ഗ്രാമത്തിലൂടെ ന​ഗ്നരാക്കി നടത്തുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ചിലർ പകർത്തി സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്.... ഇന്നലെ ദര്‍ശനം നടത്തിയത് 87,000ത്തിലധികം പേര്‍  (25 minutes ago)

കേരള സര്‍വകലാശാലയില്‍ നാലു വര്‍ഷ ബിരുദ പരീക്ഷ തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ആറുവരെ  (1 hour ago)

കോഴിക്കോട് മേലേ കൂമ്പാറയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം... 16 പേര്‍ക്ക് പരുക്ക്  (1 hour ago)

ജെസിബി സാഹിത്യ പുരസ്‌കാരം ഉപമന്യു ചാറ്റര്‍ജിക്ക്...  (1 hour ago)

യാത്രക്കാര്‍ പെരുവഴിയില്‍.... കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു...  (1 hour ago)

സാമൂഹിക നീതിക്ക് എതിരാണ് വഖഫ് .....വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയത്, ഭരണഘടനയില്‍ വഖഫിന് സ്ഥാനമില്ല; വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.....  (2 hours ago)

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!  (6 hours ago)

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (6 hours ago)

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (11 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (11 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (11 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (11 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (11 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (11 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (12 hours ago)

Malayali Vartha Recommends