മരണം സംഭവിച്ചിട്ടും...പാമ്പ് അതെ ദേഹത്ത് തന്നെ തുടർന്നത് മണിക്കൂറുകൾ... വസ്ത്രത്തിനുള്ളിൽ നിന്നും 16 മണിക്കൂറുകൾക്കു ശേഷം കടിച്ച പാമ്പിനെ കണ്ടെത്തുകയായിരുന്നു...
പാമ്പുകടിയേറ്റാൽ ജീവൻ അപകടപ്പെടുത്തുന്ന പരിക്കാണ്, അത് അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. എത്രയും വേഗത്തിൽ ചികിത്സ ലഭിക്കുന്നുവോ അത്രയും വേഗത്തിൽ നമ്മുക്കു ആളിനെ രക്ഷിക്കാനായിട്ട് സാധിക്കും. ഇല്ലെങ്കിൽ നിമിഷം നേരങ്ങൾക്കുള്ളിൽ തന്നെ മരണം സംഭവിക്കും. പക്ഷെ ഇവിടെ മരണം സംഭവിച്ചിട്ടും . പാമ്പ് അതെ ദേഹത്ത് തന്നെ തുടർന്ന് എന്നുള്ള വാർത്തയാണ് പുറത്തു വരുന്നത് അത് ഏറെ ഞെട്ടലുണ്ടാക്കുന്നതും ആണ്. തികച്ചും അസാധാരണമായ ഒരു സംഭവമാണ് ബിഹാറിലെ ബഗുസാരായ് എന്ന പ്രദേശത്ത് കഴിഞ്ഞദിവസം നടന്നത്. പാമ്പുകടിയേറ്റ വ്യക്തിയുടെ വസ്ത്രത്തിനുള്ളിൽ നിന്നും 16 മണിക്കൂറുകൾക്കു ശേഷം കടിച്ച പാമ്പിനെ കണ്ടെത്തുകയായിരുന്നു.
41 കാരനായ ധർമ്മവീർ യാദവ് എന്ന വ്യക്തിയാണ് പാമ്പിന്റെ കടിയേറ്റ് മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.തന്റെ പശുക്കൾക്ക് തീറ്റ ശേഖരിക്കുന്നതിനിടെയാണ് ധർമവീറിന് പാമ്പുകടിയേറ്റത് എന്ന് കുടുംബാംഗങ്ങൾ പറയുന്നു. കടിച്ചത് പാമ്പാണെന്ന് മനസ്സിലാക്കിയ ഉടൻതന്നെ അദ്ദേഹത്തെ പ്രാദേശിക വിഷവൈദ്യന്മാരുടെ അടുത്തേക്ക് കൊണ്ടുപോയി. എന്നാൽ ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ല. ഇതോടെ ധർമവീറിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. വൈകാതെ തന്നെ അദ്ദേഹം മരണത്തിനു കീഴടങ്ങി.എന്നാൽ കടിച്ച പാമ്പ് ധർമവീറിന്റെ വസ്ത്രത്തിനുള്ളിൽ തന്നെ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു.വിഷ വൈദ്യനടുത്തേക്കും പിന്നീട് ആശുപത്രിയിലേക്കുമുള്ള യാത്രയ്ക്കിടയിൽ ഒരുതവണ പോലും അത് പുറത്തേക്ക് വരികയോ അനക്കമുണ്ടാക്കുകയോ ചെയ്തില്ല.
ഇതുമൂലം ഒപ്പം ഉണ്ടായിരുന്നവരും പാമ്പിനെ കാണാതെ പോയി. തൊട്ടടുത്ത ദിവസം സംസ്കാരം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. മൃതദേഹം വീട്ടിലെത്തിച്ച് ഒരു രാത്രി പിന്നിട്ടിട്ടും പാമ്പ് പുറത്തേക്ക് വന്നില്ല. സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി ജഡം ചിതയിലേക്ക് വച്ച ശേഷം ധർമ്മവീറിന്റെ മകൻ ചിതയ്ക്ക് തീ കൊളുത്തി.തീ ആളി പടർന്നതോടെയാണ് ധർമവീറിന്റെ വസ്ത്രത്തിനുള്ളിൽ മറഞ്ഞിരുന്ന പാമ്പ് പുറത്തേക്ക് ചാടിയത്. ഉടൻതന്നെ പരിസരത്തുണ്ടായവർ പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു.
16 മണിക്കൂറിലധികം മരണപ്പെട്ട വ്യക്തിയുടെ വസ്ത്രത്തിനുള്ളിൽ പാമ്പ് ഒളിച്ചിരുന്നുവെന്നത് ഏവരെയും ഞെട്ടിച്ചു. ചികിത്സ തേടിയ സമയത്തൊക്കെയും ധാരാളം ആളുകൾ ഒപ്പം ഉണ്ടായിരുന്നിട്ടും പാമ്പിനെ കാണാതെപോയത് എങ്ങനെ എന്നത് അമ്പരപ്പിക്കുകയാണ്.റസൽ വൈപ്പർ എന്ന പേരിൽ അറിയപ്പെടുന്ന അണലി വർഗത്തിൽപ്പെട്ട പാമ്പാണ് ധർമവീറിനെ കടിച്ചത്. ഉഗ്രവിഷമുള്ള ഇനമാണ് ഇവ. മനുഷ്യവാസ മേഖലയിൽ ഇവയെ കണ്ടെത്തുന്നത് സാധാരണമാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പാമ്പ് കടി മരണങ്ങൾ ഉണ്ടാവുന്നത് ഇവ മൂലമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.പാമ്പുകടി എന്നത് പാമ്പിൻ്റെ മാംസത്തിൽ കൊമ്പുകൾ ആഴ്ത്തുന്നതിലൂടെ ഉണ്ടാകുന്ന മുറിവാണ്.
മിക്ക ആളുകളും തിരിച്ചറിയുന്നതിനേക്കാൾ വളരെ സാധാരണവും ജീവന് ഭീഷണിയുമാണ് പാമ്പുകടിയേറ്റത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 5.4 ദശലക്ഷം ആളുകൾ ഓരോ വർഷവും പാമ്പുകടിയേറ്റുവരുന്നു. ഇവരിൽ ഏകദേശം 1.8 മുതൽ 2.7 ദശലക്ഷം ആളുകൾക്ക് വിഷപ്പാമ്പുകളുടെ കടിയേറ്റിട്ടുണ്ട്.രാജവെമ്പാല, മൂര്‍ഖന്‍, ശംഖുവരയന്‍ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ ബാധിക്കും. അണലിയുടെ വിഷം രക്തമണ്ഡലത്തെയാണ് ബാധിക്കുന്നത്. നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാല്‍ കാഴ്ച മങ്ങല്‍, ശ്വാസതടസ്സം, ആമാശയ വേദന എന്നിവ ഉണ്ടാകുന്നു. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവുമാണ് ഉണ്ടാവുക. രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.പാമ്പുകടി ജീവന് ഭീഷണിയായതിനാൽ അടിയന്തര ചികിത്സ നൽകണം. ഒന്നാമതായി, നിങ്ങൾ ആംബുലൻസിനെ വിളിക്കേണ്ടതുണ്ട്.
വൈദ്യസഹായത്തിനായി കാത്തിരിക്കുമ്പോൾ, നിങ്ങൾക്ക് ഇനിപ്പറയുന്ന നടപടികൾ കൈക്കൊള്ളാം:പാമ്പിൽ നിന്ന് അകലം പാലിക്കുക. എന്തുവിലകൊടുത്തും രണ്ടാമത്തെ കടി ഒഴിവാക്കുക.ശാന്തത പാലിക്കുക, നിങ്ങളുടെ ശ്വസനം മന്ദഗതിയിലാക്കാൻ ശ്രമിക്കുക. പരിഭ്രാന്തി നിങ്ങളുടെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും വിഷവസ്തുക്കൾ ശരീരത്തിലുടനീളം വേഗത്തിൽ വ്യാപിക്കുകയും ചെയ്യും.ഏതെങ്കിലും ആഭരണങ്ങളോ ഇറുകിയ വസ്ത്രങ്ങളോ നീക്കം ചെയ്യുക. കടിയേറ്റ ഭാഗത്തെ വീക്കം ഒഴിവാക്കാൻ ഇത് സഹായിക്കും.കഴിയുമെങ്കിൽ, നിങ്ങളെ കടിച്ച പാമ്പിൻ്റെ ഫോട്ടോ എടുത്ത് കടിയേറ്റ സമയം രേഖപ്പെടുത്തുക
https://www.facebook.com/Malayalivartha