ഇനിയുമിത് വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല... സ്ത്രീയെ അശക്തയായി കാണുന്ന മനഃസ്ഥിതിയെ തുറന്നെതിര്‍ക്കണം... രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് രാഷ്ട്രപതി
ഇനിയുമിത് വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല... സ്ത്രീയെ അശക്തയായി കാണുന്ന മനഃസ്ഥിതിയെ തുറന്നെതിര്‍ക്കണം... രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് രാഷ്ട്രപതി.
സഹിക്കാവുന്നതിന്റെ പരമാവധിയാണിത്. രാജ്യം ഉണരേണ്ട സമയമാണ്. കൊല്‍ക്കത്തയില്‍ പി.ജി ട്രെയിനി ഡോക്ടര്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത് ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍,വാര്‍ത്താ ഏജന്‍സിക്ക് നല്കിയ ലേഖനത്തിലാണ് രാഷ്ട്രപതി ഇക്കാര്യം വ്യക്തമാക്കിയത്.
കൊല്‍ക്കത്തയിലെ അതിക്രമം അറിഞ്ഞപ്പോള്‍ താന്‍ സ്തബ്ധയായി പോയി. പെണ്മക്കളെയും സഹോദരിമാരെയും ഇത്തരം ക്രൂരതകള്‍ക്ക് വിധേയരാക്കുന്നത് പരിഷ്കൃതസമൂഹത്തിന് അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. പ്രതികരിക്കാനുള്ള ഉത്തരവാദിത്വം രാജ്യത്തിനുണ്ട്, തനിക്കുമുണ്ട്. ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് സ്ത്രീകളെ ഉയര്‍ത്തുന്നതിന് അവരുടെ പാതയിലെ തടസങ്ങള്‍ നീക്കാനായി രാജ്യത്തിന് ഉത്തരവാദിത്വമുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha