ജെഡി-എസ് നേതാവ് എച്ച്.ഡി രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി
ജെഡി-എസ് നേതാവ് എച്ച്.ഡി രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി.
പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ബലാത്സംഗപരാതി നല്കിയ സ്ത്രീയെ തട്ടിക്കൊണ്ട് പോയ കേസിലാണ് ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. രേവണ്ണയുടെ മകന് പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ പീഡന പരാതി നല്കിയ സ്ത്രീയുടെ മകനാണ്, തന്റെ അമ്മയെ രേവണ്ണ തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഇവരെ രക്ഷിക്കുകയായിരുന്നു. എന്നാല്‍ തന്നെയാരും തട്ടിക്കൊണ്ടുപോയതല്ലെന്ന് സ്ത്രീ തന്നെ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു.
ഇതോടെ കേസിലെ മറ്റെല്ലാ കൂട്ടുപ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. പ്രത്യേക അന്വേഷണസംഘത്തിനു കനത്ത തിരിച്ചടിയായാണ് ഹൈക്കോടതി ഉത്തരവെന്നാണു നിരീക്ഷണമുള്ളത്.
" f
https://www.facebook.com/Malayalivartha