ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിലെ താങ്ധര്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി അധികൃതര്‍
ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിലെ താങ്ധര്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി അധികൃതര്‍ . നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള താങ്ധര്‍ മേഖലയിലെ ഖുഷാല്‍ പോസ്റ്റിലാണ് ബുധനാഴ്ച വെടിവയ്പ് ആരംഭിച്ചതെന്ന് അധികൃതര്‍.
ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍. ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലയില്‍ പരിശോധന ആരംഭിച്ചത്.
കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് രണ്ടിടത്തും, രജൗരി ജില്ലയിലുമാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. കുപ്വാരയിലെ താങ്ധര്‍ സെക്ടറില്‍ ഇന്നലെ വൈകിട്ടോടെയാണ് ആദ്യ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
കുപ്വാരയിലെ മച്ചില്‍ മേഖലയിലാണ് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ മറ്റൊരു ശ്രമം സൈന്യം പരാജയപ്പെടുത്തിയത്. ഒരു ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
രജൗരിയില്‍ മൂന്നോളം ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. കശ്മീരിന്റെ പല ഭാഗങ്ങളിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ കര്‍ശനമാക്കി.
https://www.facebook.com/Malayalivartha