പഴുതടച്ചുള്ള സുരക്ഷ.... രാജ്യത്തുടനീളമുള്ള ട്രെയിനുകളിൽ ആക്രമണം...ഇന്ത്യയിലെ സ്ലീപ്പർ സെല്ലുകളോട് ആവശ്യപ്പെട്ട് തീവ്രവാദി ഫർഹത്തുള്ള ഘോരി... വീഡിയോ പ്രചരിച്ചതിൽ അതീവ ജാഗ്രത...
പഴുതടച്ചുള്ള സുരക്ഷയാണ് നമ്മുടെ രാജ്യത്തിന് നമ്മുടെ സൈന്യം നൽകുന്നത്. എന്നാലും ശത്രു രാജ്യങ്ങൾ നമ്മുടെ ഇന്ത്യക്ക് നേരെ ഭീഷണി മുഴക്കാറുണ്ട്. അപ്പോൾ സുരക്ഷയും വർധിപ്പിക്കുകയാണ് ചെയ്യാറുള്ളത് ഇപ്പോഴിതാ അത്തരത്തിൽ ഉയർന്നു വന്നിട്ടുള്ള ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യം ഇപ്പോൾ അതീവ സുരക്ഷയിലാണ്. രാജ്യത്തുടനീളമുള്ള ട്രെയിനുകളിൽ ആക്രമണം നടത്താൻ ഇന്ത്യയിലെ സ്ലീപ്പർ സെല്ലുകളോട് ആവശ്യപ്പെടുന്ന തീവ്രവാദി ഫർഹത്തുള്ള ഘോരിയുടെ വീഡിയോ പ്രചരിച്ചതിൽ അതീവ ജാഗ്രത. ബംഗളൂരു സ്ഫോടനത്തിൽ ഫർഹത്തുള്ള ഘോരിയ്ക്കുവേണ്ടിയുള്ള തിരച്ചിലിനിടെയാണ് വീഡിയോ പ്രചരിച്ചത്.
ഇതോടെ ഇന്ത്യയിലെ ഇൻ്റലിജൻസ് ഏജൻസികൾ അതീവ ജാഗ്രതയിലാണ്.നിലവിൽ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിഹാദി ഘോരി, പാക് ഇൻ്റർ സർവീസസ് ഇൻ്റലിജൻസിൻ്റെ (ഐഎസ്ഐ) പിന്തുണയോടെ സ്ലീപ്പർ സെൽ വഴിയാണ് ബംഗളൂരു രാമേശ്വരം കഫേയിൽ സ്‌ഫോടനം നടത്തിയത് എന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേയെ അറിയിച്ചു. വർഷങ്ങളായി ഇന്ത്യൻ ഏജൻസികളുടെ റഡാറിൽ ഉണ്ടായിരുന്ന ഘോരി, ഇന്ത്യയിലെ റെയിൽവേ ശൃംഖല പാളം തെറ്റിക്കാൻ സ്ലീപ്പർ സെല്ലുകളെ വിളിക്കുന്നത് വീഡിയോയിൽ കാണിക്കുന്നു. പ്രഷർ കുക്കറുകൾ ഉപയോഗിച്ച് ബോംബ് സ്‌ഫോടനത്തിൻ്റെ വിവിധ രീതികൾ അദ്ദേഹം വിശദീകരിക്കുന്നു.
ഇന്ത്യയിലെ പെട്രോളിയം പൈപ്പ് ലൈനുകളും ഹിന്ദു നേതാക്കളേയും ലക്ഷ്യമിടുന്ന പദ്ധതികളെക്കുറിച്ചും ഘോരി പറയുന്നു.എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും (ഇഡി) ദേശീയ ഇൻ്റലിജൻസ് ഏജൻസിയും (എൻഐഎ) വഴി സ്ലീപ്പർ സെല്ലുകളുടെ സ്വത്തുക്കൾ ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാർ സ്ലീപ്പർ സെല്ലുകളെ ദുർബലപ്പെടുത്തുകയാണെന്ന് അദ്ദേഹം പറയുന്നു. മാർച്ച് ഒന്നിന് രാമേശ്വരം സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. മാർച്ച് 3 ന് കേസ് ഏറ്റെടുത്ത എൻഐഎ ഏപ്രിൽ 12 ന് രണ്ട് പ്രധാന പ്രതികളായ അദ്ബുൽ മത്തീൻ അഹമ്മദ് താഹ, മുസാവിർ ഹുസൈൻ ഷാസിബ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
കൊൽക്കത്തയ്ക്ക് സമീപമുള്ള ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. കർണാടകയിലെ ശിവമോഗ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) മൊഡ്യൂളിലെ അംഗങ്ങളാണ് ഇരുവരും. ഇതേ മൊഡ്യൂളിലെ അംഗമായ ഷാരിഖ് 2022 നവംബറിൽ മംഗളൂരുവിൽ സ്‌ഫോടനം നടത്തിയിരുന്നു.ഹിന്ദു നേതാക്കൾക്കും പോലീസിനുമെതിരെ “ഇഷ്തിഷാദി ജംഗ്” അല്ലെങ്കിൽ “ഫിദായീൻ യുദ്ധം” ആരംഭിക്കാനും ഘോരി പറയുന്നുണ്ട്. 2020-ൽ തീവ്രവാദിയായി പ്രഖ്യാപിക്കപ്പെട്ട ഫർഹത്തുള്ള ഘോരി ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങക്കുടെ സൂത്രധാരന്മാരിൽ ഒരാളാണ് .
https://www.facebook.com/Malayalivartha