Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

പ്രളയജലത്തിൽ മുങ്ങിയ ഗുജറാത്തിൽ മരണസംഖ്യ ഉയരുന്നു; 40,000-ത്തിലേറെ പേരെ ഒഴിപ്പിച്ചു...

29 AUGUST 2024 04:18 PM IST
മലയാളി വാര്‍ത്ത

പ്രളയജലത്തിൽ മുങ്ങിയ ഗുജറാത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 28 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 40,000-ത്തിലേറെ പേരെയാണ് ഒഴിപ്പിച്ചത്. വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരുകയാണ്. സൗരാഷ്ട്രയിലെ മിക്കയിടങ്ങളും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. 12 ഓളം ജില്ലകളിൽ റെഡ് അലർ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സൗരാഷ്ട്രയിലെ മിക്കയിടങ്ങളും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. വഡോദര നഗരത്തിലാണ് പ്രളയം കൂടുതൽ രൂക്ഷം. ചില പ്രദേശങ്ങളിൽ 10 മുതൽ 12 അടി വരെ വെള്ളം കയറിയിട്ടുണ്ട്. വിശ്വാമിത്രി നദി കരകവിഞ്ഞൊഴുകിയതാണ് വഡോദര വെള്ളത്തിൽ മുങ്ങാൻ കാരണമായത്. കനത്ത മഴയെ തുടർന്നാണ് അജ്വ അണക്കെട്ടിൽ തുറന്നതാണ് നദിയിൽ വെള്ളം പൊങ്ങാൻ കാരണമായത്. വഡ‍ോദരയിൽ ഉൾപ്പടെ ഭയനാകമായ സാഹചര്യമാണുള്ളത്.

രക്ഷാപ്രവർത്തനങ്ങൾ‌ക്കായി ഇന്ത്യൻ സൈന്യത്തിന്റെ സഹായം സർക്കാർ തേടിയുണ്ട്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ ഫോണില്‍ വിളിച്ച് അടിയന്തര സഹായം വാഗ്ദാനം ചെയ്തു. പലരും വീടുകളിൽ കുടുങ്ങി കിടക്കുകയാണ്. ഭക്ഷണവും മരുന്നും കഴിക്കാതെ പലരും വീടുകളിൽ അവശരായി തുടരുകയാണ്. വെള്ളം പൊങ്ങുന്നതും മഴ തുടരുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു. ബിജെപി പ്രാദേശിക നേതാക്കൾ ഉൾപ്പടെ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. 38,000 ഭക്ഷണ പായ്‌ക്കറ്റുകൾ വിതരണം ചെയ്തെതെന്നും ഇന്ന് ഒരു ലക്ഷത്തിലധികം പായ്‌ക്കറ്റുകൾ വിത രണത്തിനെത്തിക്കുമെന്നും നേതൃത്വം അറിയിച്ചു.

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററിന്റെ കണക്കനുസരിച്ച് ഈ സീസണിൽ ലഭിക്കേണ്ട ശരാശരി മഴയുടെ 105 ശതമാനം മഴയാണ് ലഭിച്ചത്. ദേവകഭൂമി ദ്വാരക ജില്ലയിലെ ഖംഭാലിയ താലൂക്കിലാണ് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 454 മില്ലിമീറ്റർ. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ സംസ്ഥാനത്തെ 206 അണക്കെട്ടുകളിൽ 112 എണ്ണത്തിനും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രകൃതിദുരന്തത്തെ നേരിടാൻ കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്ന ഉറപ്പും നൽ‌കി.

 

 

കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ, മോർബി, സുരേന്ദ്രനഗർ, രാജ്‌കോട്ട്, പോർബന്തർ, ജുനഗർ, ഗിർ സോമനാഥ്, അമ്രേലി, ഭാവ്‌നഗർ, ബോട്ടാഡ് തുടങ്ങിയ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് ഉള്ളത്. ബുധനാഴ്ച, സൗരാഷ്ട്ര മേഖലയിലെ ദേവഭൂമി ദ്വാരക, ജാംനഗർ, രാജ്‌കോട്ട്, പോർബന്തർ തുടങ്ങിയ ജില്ലകളിൽ അതിശക്തമായ മഴയാണ് പെയ്തത്. 12 മണിക്കൂറിനിടെ 50 മില്ലിമീറ്ററിനും 200 മില്ലിമീറ്ററിനും ഇടയിൽ മഴയാണ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. ദേവഭൂമി ദ്വാരക ജില്ലയിലെ ഭൻവാദ് താലൂക്കിൽ മാത്രം 185 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് ലഭിച്ച ഏറ്റവും ഉയർന്ന കണക്കാണിതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. നിലവിൽ എന്‍ ഡി ആര്‍ എഫിന്‍റെ 14 യൂണിറ്റുകളാണ് രംഗത്തുള്ളത്. 22 എസ് ഡി ആർ എഫ് പ്രവർത്തകരേയും വിന്യസിച്ചിട്ടുണ്ട്. അതേസമയം പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് 40,000 പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചതായി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണർ അലോക് പാണ്ഡെ അറിയിച്ചു.

 

മുഖ്യമന്ത്രി പട്ടേൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്തു. വഡോദര, ദേവഭൂമി, ദ്വാരക, ജാംനഗർ എന്നിവിടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം അധികൃതർക്ക് നിർദ്ദേശം നൽകി. ദുരിതബാധിതർക്ക് അടിയന്തരമായി ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കുമെന്നും തടസപ്പെട്ട വൈദ്യുതി വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണ്‍ലൈനാവാനൊരുങ്ങി കെഎസ്ഇബി...പുതിയ വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഡിസംബര്‍ 1 മുതല്‍ ഓണ്‍ലൈനിലൂടെ മാത്രം  (11 minutes ago)

ശബരിമല സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്.... ഇന്നലെ ദര്‍ശനം നടത്തിയത് 87,000ത്തിലധികം പേര്‍  (1 hour ago)

കേരള സര്‍വകലാശാലയില്‍ നാലു വര്‍ഷ ബിരുദ പരീക്ഷ തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ആറുവരെ  (1 hour ago)

കോഴിക്കോട് മേലേ കൂമ്പാറയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം... 16 പേര്‍ക്ക് പരുക്ക്  (2 hours ago)

ജെസിബി സാഹിത്യ പുരസ്‌കാരം ഉപമന്യു ചാറ്റര്‍ജിക്ക്...  (2 hours ago)

യാത്രക്കാര്‍ പെരുവഴിയില്‍.... കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു...  (2 hours ago)

സാമൂഹിക നീതിക്ക് എതിരാണ് വഖഫ് .....വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയത്, ഭരണഘടനയില്‍ വഖഫിന് സ്ഥാനമില്ല; വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.....  (2 hours ago)

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!  (7 hours ago)

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (7 hours ago)

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (11 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (12 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (12 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (12 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (12 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (12 hours ago)

Malayali Vartha Recommends