യുവ മാധ്യമപ്രവർത്തകയുടെ മൃതദേഹം... തടാകത്തിൽ നിന്ന് കണ്ടെടുത്തു...മരിക്കുന്നതിന് മുമ്പ് രണ്ട് പോസ്റ്റുകൾ പോസ്റ്റ് ചെയ്തിരുന്നു...മരണകാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു...
ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല എന്ന് നമ്മൾ പറയുമ്പോഴും ഇപ്പോഴും നമ്മുടെ നാട്ടിൽ ആത്മഹത്യ കണക്കുകൾ പരിശോധിച്ചാൽ തന്നെ മനസിലാവും എത്ര ആളുകളാണ് ഇത്തരത്തിൽ സ്വയം ഹത്യ വഴികൾ തേടുന്നതെന്ന്. എല്ലാവര്ക്കും അവരവരുടേതായ കാരണങ്ങൾ ആണ്. സാമ്പത്തികമായി തകർന്നാൽ ബിസിനെസ്സ് തകർന്നാൽ . ഭീഷണികളിൽ പേടിച്ച് , പങ്കാളിയുമായി പിണങ്ങിയാൽ തുടങ്ങി കാരണങ്ങൾ നിരവധിയാണ്. ചിലതൊന്നും കാരണങ്ങൾ ലോകത്തെ അറിയിക്കാതെ തന്നെ ആത്മത്യ എന്ന വഴി തിരഞ്ഞെടുക്കും. ഇപ്പോഴിതായുവ മാധ്യമപ്രവർത്തകയുടെ മൃതദേഹം ബുധനാഴ്ച ബംഗ്ലാദേശിലെ തടാകത്തിൽ നിന്ന് കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബംഗാളി ഭാഷയിലുള്ള ഒരു വാർത്താ ചാനലിന്‍റെ ന്യൂസ് റൂം എഡിറ്ററായിരുന്നു സാറ രഹനുമ(32) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ധാക്കയിലെ ഹതിർജീൽ തടാകത്തിൽ ബുധനാഴ്ച പുലർച്ചെയാണ് രഹനുമയുടെ മൃതദേഹം കണ്ടെത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാധ്യമപ്രവർത്തകയെ കണ്ട ഒരു വഴിയാത്രക്കാരൻ തടാകത്തിൽ നിന്ന് വലിച്ച് കരയിലെത്തിച്ചു. പിന്നീട് ധാക്ക മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് (ഡിഎംസിഎച്ച്) കൊണ്ടുപോയി. പുലർച്ചെ 2 മണിയോടെ (പ്രാദേശിക സമയം) ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.ആത്മഹത്യയാണെന്ന് തന്നേയാണ് പ്രാഥമിക നിഗമനം.
ആശുപത്രി പൊലീസ് ഔട്ട്‌പോസ്റ്റിന്‍റെ ചുമതലയുള്ള ഇൻസ്‌പെക്ടർ ബച്ചു മിയ സാറാ രഹനുമയുടെ മൃതദേഹം കണ്ടെടുത്തത് സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുമ്പ്, ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക് പ്രൊഫൈലിൽ രഹനുമ രണ്ട് പോസ്റ്റുകൾ പോസ്റ്റ് ചെയ്തിരുന്നു - ഒന്ന് രാത്രി 10.24 നും മറ്റൊന്ന് 10.36 നും. രണ്ടാമത്തെ പോസ്റ്റിൽ അവൾ ഒരു ഫാഹിം ഫൈസലിനെ ടാഗ് ചെയ്തിട്ടുണ്ട്.ബംഗാളിയിലായിരുന്നു ആദ്യ പോസ്റ്റ്. 'മരണവുമായി പൊരുത്തപ്പെടുന്ന ജീവിതം നയിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലത്' എന്നായിരുന്നു ആദ്യത്തെ പോസ്റ്റിലെ സന്ദേശം.
രണ്ടാമത്തെ പോസ്റ്റ് ഫൈസലിന്‍റെ ഒപ്പം ധാക്ക സർവകലാശാലയിൽ നിന്നുള്ള ചിത്രങ്ങൾ സഹിതമായിരുന്നു .'നിന്നെ പോലൊരു സുഹൃത്തിനെ കിട്ടിയതിൽ സന്തോഷം. ദൈവം നിന്നെ എപ്പോഴും അനുഗ്രഹിക്കട്ടെ. നിന്‍റെ എല്ലാ സ്വപ്നങ്ങളും ഉടൻ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മൾ ഒരുമിച്ച് ഒരുപാട് പ്ലാൻ ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. ക്ഷമിക്കണം, നമ്മളുടെ ആസൂത്രണങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല. നിങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,' സാറ എഴുതി.ഏകദേശം ഒരു മണിക്കൂറിന് ശേഷം, രാത്രി 11.25 ന്, ഫാഹിം ഫൈസലിന്‍റെ കമന്‍റ് വന്നു .'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല സുഹൃത്ത് നീയാണ്, ഈ സൗഹൃദം നശിപ്പിക്കരുത്! സ്വയം വേദനിപ്പിക്കുന്ന ഒന്നും ചെയ്യരുത്' എന്നായിരുന്നു കമന്‍റ്.മരണകാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha