ഭരണഘടനാ വിദഗ്ധനും അഭിഭാഷകനുമായ എ ജി നൂറാനി അന്തരിച്ചു... 93 വയസായിരുന്നു, മുംബൈയിലായിരുന്നു അന്ത്യം
ഭരണഘടനാ വിദഗ്ധനും അഭിഭാഷകനുമായ എ ജി നൂറാനി അന്തരിച്ചു... 93 വയസായിരുന്നു, മുംബൈയിലായിരുന്നു അന്ത്യം
സുപ്രീംകോടതിയിലും ബോംബൈ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു.
കശ്മീരില്‍ ഷെയ്ഖ് അബ്ദുല്ലയെ തടങ്കലില്‍ പാര്‍പ്പിച്ച സംഭവത്തില്‍ അദ്ദേഹത്തിനായി കോടതിയില്‍ ഹാജരായത് നൂറാനിയാണ്. ജയലളിതയ്ക്കെതിരെയുള്ള കേസില്‍ ബോംബെ ഹൈക്കോടതിയില്‍ നല്കിയ കേസില്‍ കരുണാനിധിക്കായും ഹാജരായിട്ടുണ്ട്.
1930ലാണ് അബ്ദുല്‍ ഗഫൂര്‍ മജീദ് നൂറാനിയെന്ന എ ജി നൂറാനിയുടെ ജനനം. മുംബൈയിലെ ഗവ. ലോ കോളജില്‍നിന്നാണ് നൂറാനി നിയമബിരുദം കരസ്ഥമാക്കിയത്. നിയമം, ചരിത്രം, രാഷ്ട്രീയം എന്നീ മേഖലകളില്‍ സുപ്രധാന സംഭാവനകള്‍ നല്‍കിയിട്ടുള്ള നൂറാനി ഒട്ടേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
'ദ കശ്മീര്‍ ക്വസ്റ്റിയന്‍', 'മിനിസ്റ്റേഴ്സ് മിസ്കോണ്‍ഡക്ട്', 'ബ്രഷ്നേവ്സ് പ്ലാന്‍ ഫോര്‍ ഏഷ്യന്‍ സെക്യൂരിറ്റി', 'ദ പ്രസിഡന്‍ഷ്യല്‍ സിസ്റ്റം', 'ദി ട്രയല്‍ ഓഫ് ഭഗത് സിങ്', 'കോണ്‍സ്റ്റിറ്റിയൂഷനല്‍ ക്വസ്റ്റിയന്‍സ് ഇന്‍ ഇന്ത്യ', 'ദ ആര്‍എസ്എസ് ആന്‍ഡ് ദ ബിജെപി: എ ഡിവിഷന് ഓഫ് ലേബര്‍', 'ദ ആര്‍എസ്എസ്: എ മെനസ് ടു ഇന്ത്യ' തുടങ്ങിയ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
ദി ഹിന്ദു, ഹിന്ദുസ്ഥാന്‍ ടൈംസ്, ഡോണ്‍, ദ് സ്റ്റേറ്റ്സ്മാന്, ഫ്രണ്ട്ലൈന്, ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലി, ദൈനിക് ഭാസ്കര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍ എഴുതിയിരുന്നു.
"
https://www.facebook.com/Malayalivartha