മുംബൈയില്‍ പതിനേഴുകാരന് ഓടിച്ച കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
മുംബൈയില്‍ പതിനേഴുകാരന് ഓടിച്ച കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. ഗൊരെഗാവില്‍ പുലര്‍ച്ചയാണ് സംഭവം നടന്നത്. പാല് വില്‍പ്പനക്കാരനായ ബൈക്ക് യാത്രികനാണ് മരിച്ചത്.
എസ്യുവി തെറ്റായ ദിശയില്‍ അമിത വേഗതയില്‍ എത്തിയാണ് അപകടമുണ്ടായത്. കാറോടിച്ച 17കാരനെ അറസ്റ്റ് ചെയ്തു. കാര്‍ ഉടമ ഉള്‍പ്പെടെ മറ്റ് രണ്ട് പേര്‍ക്കുമെതിരെ കേസെടുത്തു.
പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം നടന്നത്. തെറ്റായ ദിശയില്‍ നിന്ന് അമിത വേഗതയില്‍ വന്ന മഹീന്ദ്ര സ്കോര്‍പ്പിയോ ബൈക്കില്‍ ഇടിക്കുകയായിരുന്നു. പാല് വിതരണം ചെയ്യാനായി പോവുകയായിരുന്ന നവീന്‍ വൈഷ്ണവ് എന്ന 24കാരനാണ് മരിച്ചത്.
ഇരുചക്ര വാഹനത്തില്‍ ഇടിച്ച ശേഷം എസ്യുവി വൈദ്യുത തൂണില്‍ ഇടിച്ചു. കാറോടിച്ച കൗമാരക്കാരന് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. അപകട വിവരം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി വൈഷ്ണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. എസ്യുവി ഉടമ ഇക്ബാല്‍ ജിവാനി (48), മകന് മുഹമ്മദ് ഫാസ് ഇഖ്ബാല്‍ ജിവാനി (21) എന്നിവര്‍ക്കെതിരെയും കേസെടുത്തു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വാഹനം തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. സംഭവ സമയത്ത് പതിനേഴുകാരന് മദ്യപിച്ചിരുന്നോ എന്നറിയാന്‍ രക്തസാമ്പിളുകള്‍ ലബോറട്ടറിയിലേക്ക് അയച്ചതായി പൊലീസ് .
"
https://www.facebook.com/Malayalivartha