ആന്ധ്രയിലെ വിശാഖപട്ടണത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഐ.എന്‍.എസ് അരിഘാത് കമ്മിഷന്‍ ചെയ്തു....
ആന്ധ്രയിലെ വിശാഖപട്ടണത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഐ.എന്‍.എസ് അരിഘാത് (ശത്രുവിന്റെ ഘാതകന്‍) കമ്മിഷന്‍ ചെയ്തു. ഇന്ത്യയുടെ ആദ്യ ആണവായുധ അന്തര്‍വാഹിനി ഐ. എന്‍. എസ് അരിഹന്തിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്.
വിശാഖപട്ടണത്തെ ഷിപ്പ് ബില്‍ഡിംഗ് സെന്ററില്‍ 2017-ല്‍ നിര്‍മ്മാണം പൂര്‍ത്തിയായതു മുതല്‍ പരീക്ഷണങ്ങളിലായിരുന്നു ഐ.എന്‍.എസ് അരിഘാത്. എസ്. എസ്.ബി. എന്‍ ( ഷിപ്പ്, സബ്‌മേഴ്‌സിബിള്‍,ബാലിസ്റ്റിക്, ന്യൂക്ലിയര്‍) അഥവാ എസ് - 3 എന്ന് ചുരുക്കപ്പേര്. പസിഫിക് സമുദ്രത്തിനടിയില്‍ ദീര്‍ഘകാലം പട്രോളിംഗ് നടത്തും. ഇന്ത്യയുടെ സ്ട്രാറ്റജിക് കമാന്‍ഡിന്റെ നിയന്ത്രണത്തിലായിരിക്കും അന്തര്‍വാഹിനി.
ആണവ റിയാക്ടറില്‍ പ്രവര്‍ത്തിക്കുകയും ആണവ മിസൈലുകള്‍ വഹിക്കുകയും ചെയ്യുന്ന അന്തര്‍വാഹിനി ആയതിനാല്‍ ചടങ്ങിന് രഹസ്യ സ്വഭാവമായിരുന്നു. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് ത്രിപാഠി, സ്ട്രാറ്റജിക് കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ സൂരജ് ബെറി, ഡി.ആര്‍.ഡി.ഒ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയും ചെയ്തു. രാജ്‌നാഥ് സിംഗ് എത്തിയത് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ്.
"
https://www.facebook.com/Malayalivartha