ഗുജറാത്തിലെ സൂറത്തില്‍ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം
ഗുജറാത്തിലെ സൂറത്തില്‍ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം കുടമാളൂര്‍ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്.
കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും രഞ്ജിത്ത് ലിഫ്റ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചതിന് പിന്നാലെ ലിഫ്റ്റ് പിറ്റിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. കോട്ടയത്തു നിന്നും ബിസിനസ് ആവശ്യങ്ങള്‍ക്കായി സുറത്തിലെത്തിയതായിരുന്നു രഞ്ജിത്ത് ബാബു.
ഹോട്ടലില്‍ ചെക്കിന് ചെയ്ത ശേഷം ലിഫ്റ്റില്‍ കയറുമ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം സൂറത്തിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
"
https://www.facebook.com/Malayalivartha