ഇന്ത്യൻ പ്രതിരോധ രംഗം...മൂന്നാം ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി...ഐഎൻഎസ് അരിധമൻ വരുന്നു... ആറ് മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യുമെന്നാണ് വിവരം...
നമ്മുടെ ഇന്ത്യൻ പ്രതിരോധ രംഗം നാൾക്കുനാൾ കരുത്താർജ്ജിച്ചു വരികയാണ്. ഓരോ മേഖലയിൽ ഏറ്റവും പുത്തൻ ആയുധങ്ങൾ ആണ് വാങ്ങുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ ആണവ അന്തർവാഹിനി പദ്ധതിക്ക് ഊർജ്ജം പകരാൻ മൂന്നാം ആണവ അന്തർവാഹിനി പ്രവർത്തന സജ്ജമാകുന്നു. മൂന്നാം ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (എസ്എസ്ബിഎൻ) ഐഎൻഎസ് അരിധമൻ വരുന്ന ആറ് മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യുമെന്നാണ് വിവരം.ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘട്ട് എന്നിവയെ അപേക്ഷിച്ച് ഐഎൻഎസ് അരിധമൻ വലുതാണ്.3,000 കിലോമീറ്റർ പരിധിയുള്ള കെ-4 മിസൈലുകളും ഇത് വഹിക്കുള്ള കഴിവുമുണ്ട്.
750 കിലോമീറ്റർ ദൂരമുള്ള കെ-15 മിസൈലുകൾ സജ്ജമാക്കിയതാണ് ഐഎൻഎസ് അരിഘട്ട്.ചൈനയുമായുള്ള സൈനിക ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ ഐഎൻഎസ് അരിധമൻ പ്രതിരോധമേഖലയ്‌ക്ക് കരുത്തേകും. മാസങ്ങളോളം വെള്ളത്തിനിടയിൽ നിൽക്കാൻ എസ്എസ്ബിഎന്നുകൾക്ക് സാധിക്കും. പ്രാരംഭഘട്ടത്തിൽ തന്നെ എതിരാളിയെ തടയാൻ ഇവയ്‌ക്ക് സാധിക്കും. ഐഎൻഎസ് അരിഘട്ട് കമ്മീഷൻ ചെയ്യുന്ന വേളയിലാണ് പ്രതിരോധ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. നാലാം എസ്എസ്ബിഎന്നിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇന്ത്യയുടെ നാവിക യുദ്ധശേഷിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഇവയ്‌ക്ക് സാധിക്കുമെന്ന് തീർച്ച.
കഴിഞ്ഞ ദിവസം ആയിരുന്നു ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകി ആണവ ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനി (എസ്എസ്ബിഎൻ) ഐഎൻഎസ് അരിഘട്ട് കമ്മിഷൻ ചെയ്തത്. ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തർവാഹിനിയാണിത്. എസ് 3 എന്ന പേരിലും അറിയപ്പെടുന്ന അരിഘട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് വിശാഖപട്ടണത്ത് നടക്കുന്ന ചടങ്ങിൽ കമ്മിഷൻ ചെയ്യുന്നത്.ഇന്ത്യൻ നാവികസേന മേധാവി അഡ്‌മിറൽ ദിനേശ് ത്രിപതി, ഹെഡ് ഒഫ് ഇന്ത്യൻ സ്ട്രാറ്റജിക് കമാൻഡ് വൈസ് അഡ്‌മിറൽ സുരാജ് ബെറി, മറ്റ് ഡിആർഡിഒ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയുടെ സ്ട്രാറ്റജിക് കമാൻഡിന് കീഴിലായിരിക്കും എസ്‌എസ്‌ബിഎൻ പ്രവർത്തിക്കുക.
6,000 ടൺ ഭാരമാണ് ഐഎൻഎസ് അരിഘട്ട് 750 കിലോമീറ്റർ ദൂരപരിധിയുള്ള ആണവ ബാലിസ്റ്റിക് മിസൈലുകളായ കെ-15 വഹിച്ച് ഇന്തോ- പസഫിക്ക് മേഖലയിൽ പട്രോളിംഗിന് തയ്യാറെടുക്കുകയാണെന്നാണ് വിവരം. 112 മീറ്ററാണ് അരിഘട്ടിന്റെ നീളം. അരിഹന്തിന് സമാനമായ 83 മെഗാവാട്ട് പ്രഷറൈസ്‌ഡ് ലൈറ്റ് വാട്ടർ റിയാക്‌ടർ തന്നെയാണ് അരിഘട്ടിലും ഉപയോഗിച്ചിരിക്കുന്നത്. മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാൻ ഇത് സഹായിക്കും. അതീവ രഹസ്യമായി വിശാഖപട്ടണത്തെ ഷിപ് ബില്‍ഡിങ് സെന്ററിലാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 6,000 ടണ്ണുള്ള ഐഎന്‍എസ് അരിഘാത് ഇന്തോ-പസഫിക് സമുദ്ര മേഖലകളിലെ
750 കിലോമീറ്റര്‍ ദൂരപരിധിയില്‍ നിരീക്ഷണത്തിനുപയോഗിക്കാം.980 മുതല്‍ 1400 അടി വരെ ആഴത്തിലേക്കിറങ്ങാന്‍ സാധിക്കും.
അത്യാധുനിക സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയും ഡ്രോണുകളും ഇതിനുള്ളിലുണ്ടാകും. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകളാണ് ആണവ അന്തര്‍വാഹിനിയുടെ നിര്‍മാണത്തിലും പ്രയോജനപ്പെടുത്തിയത്. തദ്ദേശീയ ആണവ റിയാക്ടറും തദ്ദേശീയ ആണവ മിസൈലുമാണ് രണ്ട് അന്തർവാഹിനികളിലും ഉള്ളത്.ഐഎൻഎസ് അരിഹന്ത് ആണ് ഇന്ത്യയുടെ ആദ്യ ആണവ ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനി.
രാജ്യത്തിന്റെ മൂന്നാം അന്തർവാഹിനിയായ ഐഎൻഎസ് അരിദാമൻ (എസ് 4) അടുത്തവർഷം കമ്മിഷൻ ചെയ്യും. അരിഘട്ടിനും അരിഹന്തിനും അംഗീകാരം ലഭിക്കാൻ കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുകയാണ് നാവികസേന.നമ്മുടെ പ്രതിരോധ മേഖലയെ കൂടുതൽ കരുത്തരാക്കുക എന്നുള്ളത് തന്നെയാണ് നമ്മുടെ രാജ്യത്തിൻറെ പ്രഥമ പരിഗണനയിൽ ഉള്ളത് . മാത്രവുമല്ല തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ ആണ് അതിനായി നമ്മൾ ഉപയോഗിക്കുന്നതും . അത് തെന്നെയാണ് മറ്റുള്ള രാജ്യങ്ങളെ ഇന്ത്യയിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനുള്ള കാരണം.
https://www.facebook.com/Malayalivartha