ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ രാജ്യത്തലവന്മാരുടെ യോഗം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ച് പാക്കിസ്ഥാൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ച് പാക്കിസ്ഥാൻ. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ രാജ്യത്തലവന്മാരുടെ യോഗത്തിലേക്കാണ് ക്ഷണം. ഒക്ടോബർ 15,16 തീയതികളിൽ പാക്കിസ്ഥാനിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനാണ് ക്ഷണിച്ചത്. ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞവർഷം ഇന്ത്യയിൽ നടന്ന ഷാങ്ഹായ് യോഗത്തിൽ പാക്കിസ്ഥാനെ ഇന്ത്യ ക്ഷണിച്ചിരുന്നു. എന്നാൽ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് വിഡിയോ ലിങ്ക് വഴിയായിരുന്നു യോഗത്തിൽ പങ്കെടത്തത്.
എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നേരിട്ടു പാക്കിസ്ഥാനിലെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണു സൂചന. പകരം കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ അയയ്ക്കാനാണു സാധ്യതയെന്നും വിദഗ്ധർ പറയുന്നു.
https://www.facebook.com/Malayalivartha